കടമായി സിഗരറ്റ് ചോദിച്ചു, തരില്ലെന്ന് പറഞ്ഞതും കടയുടമയെ റോഡിലിട്ട് മർദിച്ച് യുവാക്കൾ; സംഭവം ഭോപ്പാലിൽ

മർദന ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു

കടമായി സിഗരറ്റ് ചോദിച്ചു, തരില്ലെന്ന് പറഞ്ഞതും കടയുടമയെ റോഡിലിട്ട് മർദിച്ച് യുവാക്കൾ; സംഭവം ഭോപ്പാലിൽ
dot image

ഭോപ്പാൽ: കടമായി സിഗരറ്റ് നൽകാത്തതിനെ തുടർന്ന് കടയുടമയെ റോഡിലിട്ട് മർദിച്ച് യുവാക്കൾ. ഭോപ്പാലിലെ ഗ്വോളിയാർ ജില്ലയിലാണ് സംഭവം. മുല്ലുവെന്ന മൂൽചന്ദ് കുഷ്‌വാഹക്കാണ് യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.

കടയിൽ ഇരിക്കുകയായിരുന്ന മുല്ലുവിനോട് ഒരു സംഘം യുവാക്കൾ കടമായി സിഗരറ്റ് ആവശ്യപ്പെട്ടു. എന്നാൽ മുല്ലു ഇത് നിരസിച്ചു. പിന്നാലെ കൂട്ടത്തിലുണ്ടായിരുന്ന രാഹുൽ ശുക്ല എന്ന യുവാവ് കട ഉടമയെ ചീത്തവിളിക്കാൻ തുടങ്ങി. വാക്കു തർക്കം കയ്യാങ്കളിയിലെത്തി. ഇതോടെ രണ്ടുപേർ കൂടി ചേർന്ന് മുല്ലുവിനെ ആക്രമിക്കാൻ തുടങ്ങി. നടുറോഡിലിട്ട് കടയുടമയെ ചവിട്ടുകയും വടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Content Highlights: Refused cigarettes on credit, group attacked shopkeeper

dot image
To advertise here,contact us
dot image