'എംപവർ യുവർ ചൈൽഡ്'; വർക്ക്ഷോപ്പും കുടുംബ സംഗമവും സംഘടിപ്പിച്ച് മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റി

മസ്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ പരിപാടി ഉത്ഘാടനം ചെയ്തു.

'എംപവർ യുവർ ചൈൽഡ്'; വർക്ക്ഷോപ്പും കുടുംബ സംഗമവും സംഘടിപ്പിച്ച് മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റി
dot image

മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'എംപവർ യുവർ ചൈൽഡ്' എന്ന പേരിൽ കരിയർ വർക്ക്ഷോപ്പും കുടുംബ സംഗമവും സംഘടിപ്പിച്ചു. ഷാ റസാക്ക് അധ്യക്ഷത വഹിച്ച ചടങ്ങിൽ. മസ്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ പരിപാടി ഉത്ഘാടനം ചെയ്തു.

ഡോക്ടർ ബഷീർ എടാട്ട്, യാക്കൂബ് ഫൈസി എന്നിവർ ക്ലാസുകൾ നയിച്ചു. നിരവധി കുടുംബങ്ങൾ ഒത്തുച്ചേർന്ന പരിപാടിയിൽ വിദ്യാഭ്യാസ പ്രവർത്തകൻ സി എം നജീബ് മുഖ്യ പ്രഭാഷണം നടത്തി. ഷമീർ പാറയിൽ, നൈസാം ഹനീഫ് തുടങ്ങിയവർ ആശംസകളും നേർന്നു.

Content Highlights: Muscat KMCC Kottayam District Committee organized a career workshop 'Empower Your Child'

dot image
To advertise here,contact us
dot image