

ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു നാളെ മണിപ്പൂരിലെത്തും. രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമുള്ള ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഇംഫാലിൽ ഗാർഡ് ഓഫ് ഓണർ നൽകിയായിരിക്കും രാഷ്ട്രപതിയെ സ്വീകരിക്കുക. സന്ദർശനം കണക്കിലെടുത്ത് ഇംഫാലിൽ സുരക്ഷ ശക്തമാക്കി.
ആദ്യദിനം പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ് സന്ദർശിക്കും. വൈകിട്ട് ഇംഫാലിലെ സിറ്റി കൺവെൻഷൻ സെന്ററിൽ മണിപ്പൂർ സർക്കാർ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കും. വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടും. ചില പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും.
ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നുപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിലെ പൊതുപരിപാടിയിൽ പങ്കെടുത്ത് ഡൽഹിയിലേക്ക് മടങ്ങും.
Content Highlights: president Droupadi Murmu two day to visit Manipur