പിഎഫിൽ മാതാപിതാക്കളെ നോമിനിയാക്കിയത് വിവാഹശേഷം അസാധുവാകും; സുപ്രീം കോടതി

ജീവനക്കാരന്‍ നോമിനിയെ മാറ്റിയില്ലെങ്കിലും വിവാഹം കഴിയുന്നതോടെ അത് അസാധുവാകുമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതിയുടെ നടപടി

പിഎഫിൽ മാതാപിതാക്കളെ നോമിനിയാക്കിയത് വിവാഹശേഷം അസാധുവാകും; സുപ്രീം കോടതി
dot image

ന്യൂഡല്‍ഹി: ജനറല്‍ പ്രൊവിഡന്റ് ഫണ്ടില്‍ മാതാപിതാക്കളെ നോമിനിയാക്കിയത് ജീവനക്കാരന്‍ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീം കോടതി. ഡിഫന്‍സ് അക്കൗണ്ട്‌സ് വകുപ്പ് ജീവനക്കാരന്‍ മരിച്ചപ്പോള്‍ പിഎഫിലെ തുക ഭാര്യക്കും അമ്മയ്ക്കും തുല്യമായി വീതിച്ചുനല്‍കാന്‍ ഉത്തരവിട്ട സുപ്രീംകോടതിയുടെ നിരീക്ഷണമാണിത്.

2000 ത്തിലാണ് ജീവനക്കാരന്‍ ജോലിക്കുചേര്‍ന്നത്. അന്ന് അമ്മയെയാണ് നോമിനിയാക്കിയത്. 2003ല്‍ വിവാഹിതനായപ്പോള്‍ കേന്ദ്ര ജീവനക്കാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‌സ്, ഗ്രാറ്റ്വിറ്റി എന്നിവയില്‍ നിന്ന് അമ്മയുടെ പേരുമാറ്റി ഭാര്യയെ നോമിനിയാക്കിയിരുന്നു. എന്നാല്‍ പിഎഫിലെ നോമിനിയെ മാറ്റിയിരുന്നില്ല. 2021 ല്‍ ജീവനക്കാരന്‍ മരിച്ചതിന് പിന്നാലെ തര്‍ക്കം ആരംഭിക്കുകയായിരുന്നു.

അതേസമയം ഭാര്യയ്ക്കും അമ്മയ്ക്കും തുല്യമായി പിഎഫ് തുക നല്‍കാനാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചത്. ജീവനക്കാരന്‍ നോമിനിയെ മാറ്റിയില്ലെങ്കിലും വിവാഹം കഴിയുന്നതോടെ അത് അസാധുവാകുമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതിയുടെ നടപടി. എന്നാല്‍ അമ്മയുടെ പേര് നോമിനിയില്‍ നിന്ന് മാറ്റിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഭാര്യയ്ക്ക് പിഎഫ് നല്‍കാനാവില്ലെന്ന് ഉത്തരവിട്ടിരുന്നു.

Content Highlight : Nomination of parents in PF becomes invalid after marriage: Supreme Court


dot image
To advertise here,contact us
dot image