ഇൻഡിഗോ പ്രതിസന്ധി; യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് ഇൻഡിഗോ മറുപടി പറയേണ്ടി വരും; മുരളീധർ മോഹോൾ

സംഭവം അന്വേഷിക്കുന്നതും പ്രതിസന്ധി പരിഹരിക്കുന്നതും സംബന്ധിച്ച് നാല് അംഗ സമിതി റിപ്പോർട്ട് നൽകിയ ശേഷം തീരുമാനിക്കുമെന്നും മുരളീധർ മോഹോൾ വ്യക്തമാക്കി

ഇൻഡിഗോ പ്രതിസന്ധി; യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് ഇൻഡിഗോ മറുപടി പറയേണ്ടി വരും; മുരളീധർ മോഹോൾ
dot image

ന്യുഡൽഹി: ഇൻഡിഗോ വിമാന യാത്രാ പ്രതിസന്ധി യാത്രക്കാരിൽ മാനസിക സംഘർഷവും ദുരിതവും സൃഷ്ടിച്ചെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് കമ്പനി​ ഉത്തരവാദിയാണെന്നും മന്ത്രി പറഞ്ഞു.

ഇൻഡിഗോയുടെ 2,000 ത്തിലധികം സർവീസുകളാണ് ഇതിനകം റദ്ദാക്കപ്പെട്ടത്. പല സർവീസുകളും മണിക്കൂറുകൾ വൈകിയതോടെ വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാരനുഭവിച്ച മാനസിക പീഡനത്തിന് ഇൻഡിഗോ ഉത്തരവാദിത്വമേറ്റെടുക്കേണ്ടി വരും. സംഭവം അന്വേഷിക്കുന്നതിനും പ്രതിസന്ധി പരിഹരിക്കുന്നതിനായും നാല് അംഗ സമിതി റിപ്പോർട്ട് നൽകിയ ശേഷം നടപടി തീരുമാനിക്കുമെന്നും മുരളീധർ മോഹോൾ വ്യക്തമാക്കി.

എല്ലാ എയർലൈൻ കമ്പനികൾക്കും ടിക്കറ്റ് നിരക്കിന് പരിധി ഏർപ്പെടുത്തിയതായും മോഹോൾ പറഞ്ഞു. ടിക്കറ്റ് റദ്ദാക്കപ്പെട്ട എല്ലാ യാത്രക്കാർക്കും റീഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മൊഹോൾ പറഞ്ഞു. ഇൻഡിഗോ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും അതാണ് നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡിജിസി എയുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സമിതി രൂപീകരിക്കുകയും കൺട്രോൾ റൂം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നുവെന്നും എല്ലാ എയർലൈൻ കമ്പനികൾക്കും ടിക്കറ്റ് നിരക്കിന് പരിധിയും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുരളീധർ മോഹോൾ പറഞ്ഞു. ടിക്കറ്റ് റദ്ദാക്കപ്പെട്ട എല്ലാ യാത്രക്കാർക്കും റീഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മുരളീധർ പറഞ്ഞു.

അതേസമയം പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം വലിയ പ്രതിസന്ധിയാണ് ഇൻഡിഗോ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കപ്പെട്ടത്. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിരവധി യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങുകയും പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlight : indigo-crisis-indigo-will-have-to-answer-to-the-difficulties-of-passengers-says-minister-of-state-for-civil-aviation

dot image
To advertise here,contact us
dot image