മുഖ്യമന്ത്രി കസേരക്കായുള്ള പിടിവലി; 'ദയവായി കാത്തിരിക്കൂ, ഞാന്‍ വിളിക്കാം' ശിവകുമാറിന് സന്ദേശമയച്ച് രാഹുല്‍

നവംബര്‍ 29ന് ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ശിവകുമാര്‍

മുഖ്യമന്ത്രി കസേരക്കായുള്ള പിടിവലി; 'ദയവായി കാത്തിരിക്കൂ, ഞാന്‍ വിളിക്കാം' ശിവകുമാറിന് സന്ദേശമയച്ച് രാഹുല്‍
dot image

ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറി 2.5 വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പിടിവലിക്കിടയില്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് രാഹുല്‍ ഗാന്ധി അയച്ച സന്ദേശം ചർച്ചയാകുന്നു. രാഹുലിനെ സന്ദര്‍ശിക്കാന്‍ ആഴ്ചകളായി ഡി കെ ശിവകുമാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതിനിടെയാണ് 'ദയവായി കാത്തിരിക്കു, ഞാന്‍ നിങ്ങളെ വിളിക്കാം' എന്ന് രാഹുല്‍ വാട്‌സ്ആപ്പില്‍ ഡി കെയ്ക്ക് സന്ദേശം അയച്ചത്.

നവംബര്‍ 29ന് ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ശിവകുമാര്‍. സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ അദ്ദേഹം അനുമതി തേടിയിട്ടുണ്ട്. അതേസമയം ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്നുള്ള നേതാക്കന്മാരായ പ്രിയങ്ക് ഖാര്‍ഗെ, ശരത് ബച്ചേഗൗഡ എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ച് മുന്നോട്ടുപോകുമെന്നാണ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് ഡി കെ ശിവകുമാര്‍ പ്രതികരിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചില കാര്യങ്ങളില്‍ വ്യക്തതവേണമെന്നാണ് ശിവകുമാര്‍ പറയുന്നത്.


Content Highlights: Rahul Gandhi's whatsapp message to D K Shivakumar

dot image
To advertise here,contact us
dot image