സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്‍റെ ഭാഗമായി നടത്തിയ സമസ്ത തഹിയ ഓൺലൈൻ ഫണ്ട് ശേഖരണം 35 കോടി പിന്നിട്ടു

സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായാണ് ഫണ്ട് പിരിക്കുന്നത്

സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്‍റെ ഭാഗമായി നടത്തിയ സമസ്ത തഹിയ ഓൺലൈൻ ഫണ്ട് ശേഖരണം 35 കോടി പിന്നിട്ടു
dot image

കോഴിക്കോട്: സമസ്ത നൂറാം വാർഷിക സമ്മേളനത്തോടാനുബന്ധിച്ച് നടപ്പിൽ വരുത്തിയ സമസ്ത തഹിയ ഓൺലൈൻ ഫണ്ട് ശേഖരണം 35 കോടി പിന്നിട്ടു. പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട്‌ സമാഹരിക്കുന്നത്. ഇക്കഴിഞ്ഞ നവംബർ 15 വരെയായിരുന്നു ഫണ്ട് സ്വീകരിക്കുന്നതിന് സമയം നിശ്ചയിച്ചിരുന്നത് എന്നാൽ 15 ദിവസം കൂടി നീട്ടി നൽകുകയായിരുന്നു.

സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി സമാഹരിക്കുന്ന 'തഹിയ്യ' ഫണ്ട് ശേഖരണം ബഹുജന പങ്കാളിത്തംകൊണ്ട് വന്‍ വിജയത്തിലേക്ക് കടക്കുകയാണെന്നാണ് സംഘാടകർ പറയുന്നത്. കേരളീയ മതപരിസരത്തുനിന്ന് വരും നൂറ്റാണ്ടിന്റെ സാമൂഹിക വൈജ്ഞാനിക മുന്നേറ്റത്തിനു കരുത്തുപകരാനുള്ള കര്‍മപദ്ധതികള്‍ക്കു വേണ്ടിയാണ് തഹിയ്യ ഫണ്ട് ശേഖരണം നടത്തുന്നത്. പ്രത്യേക ആപ്പുവഴി നടത്തുന്ന ഫണ്ട് സമാഹരണം ഇതിനോടകം 35 കോടി രൂപ പിന്നിട്ടു.

2025 സെപ്റ്റംബര്‍ 28നു പ്രാര്‍ഥനാ ദിനത്തിലാണ് തഹിയ്യ ആപ്പ് ലോഞ്ച് സമസ്ത പ്രസിഡന്റ് ലോഞ്ച് ചെയ്തത്.

ഒരുനൂറ്റാണ്ടുകാലം കേരളത്തിന്റെ മത വൈജ്ഞാനിക സാമൂഹിക നവോത്ഥാന മേഖലകളില്‍ സമസ്ത സാധ്യമാക്കിയ വിപ്ലവത്തിന്റെ തുടര്‍ച്ച വരും തലമുറകളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് നൂറാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക പദ്ധതികളിലൂടെ സമസ്ത ലക്ഷ്യമാക്കുന്നത്. പുതിയ നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ നിര്‍മാണാത്മകമായ നിരവധി പദ്ധതികളാണ് ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്.


മഹല്ല്, മദ്‌റസാ, യൂനിറ്റ് തലങ്ങളില്‍ ജനകീയമുന്നേറ്റം നടത്തിയ തഹിയ്യ ഫണ്ട് ശേഖരണത്തിലേക്ക് വീട്ടകങ്ങളില്‍നിന്ന് ആത്മനിര്‍വൃതിയുടെ വിഹിതങ്ങള്‍ ഒഴുകുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും വിശിഷ്യാ ജി സി സി രാജ്യങ്ങളില്‍ നിന്നുമായി മികച്ച പ്രതികരണങ്ങളാണ് തഹിയ്യയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.


സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി, തമിഴ്‌നാട്ടില്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതികള്‍, ഇ-ലേണിങ് വില്ലേജ്, റിഹാബിലിറ്റേഷന്‍ സെന്റര്‍, മെഡിക്കല്‍ കെയര്‍ & പാലിയേറ്റീവ് സെന്റര്‍, പ്രധാന നഗരങ്ങളില്‍ ആസ്ഥാനവും ഹോസ്റ്റല്‍ സംവിധാനവും, കൈത്താങ്ങ് 2025, ഇന്റര്‍നാഷനല്‍ ഹെറിറ്റേജ് മ്യൂസിയം, 10,313 പ്രബോധകരുടെ സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും മറ്റുമാണ് ഫണ്ട് സമാഹരണം നടക്കുന്നത്.

Content Highlight; Samastha Tahiya online fundraiser crosses ₹35 crore

dot image
To advertise here,contact us
dot image