

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒളിമ്പ്യാകോസിനെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ്. നാല് ഗോളുകളുമായി തിളങ്ങിയ കെയ്‌ലിയൻ എംബാപ്പെയാണ് ഗ്രീക്ക് ചാമ്പ്യന്മാർക്ക് മേൽ 4-3 ന്റെ ത്രില്ലർ ജയം സമ്മാനിച്ചത്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്കും റയൽ ഉയർന്നു.
എട്ടാം മിനിറ്റിൽ ഒളിമ്പ്യാക്കോസ് ആണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 29-ാം മിനിറ്റിനുള്ളിൽ ഹാട്രിക് പൂത്തിയാക്കി റയലിന് ആദ്യ പകുതിയിൽ തന്നെ മുൻതൂക്കം നൽകി. ശേഷം രണ്ടാം പകുതിയിലും ഗോൾ നേടി.
Simplemente, disfrútalo. pic.twitter.com/4mLSPobfUo
— Real Madrid C.F. (@realmadrid) November 26, 2025
22 , 24 , 29 , 60 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോൾ. 8-ാം മിനിറ്റിൽ ചികിൻഹു, 52-ാം മിനിറ്റിൽ മെഹ്ദി , 81-ാം മിനിറ്റിൽ എൽ കാബി എന്നിവരാണ് ഒളിമ്പ്യാകോസിന് വേണ്ടി ഗോൾ നേടിയത്.
Content Highlights:four goal for mbappe; real madrid win over olympiacos in champions league