ആൻഫീൽഡിൽ നാണംകെട്ട് ലിവർപൂൾ; ചാമ്പ്യൻസ് ലീഗിൽ പി എസ് വിയോട് വമ്പൻ തോൽവി

മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ലിവർപൂൾ മത്സരത്തിൽ പിന്നിലായി

ആൻഫീൽഡിൽ നാണംകെട്ട് ലിവർപൂൾ; ചാമ്പ്യൻസ് ലീഗിൽ പി എസ് വിയോട് വമ്പൻ തോൽവി
dot image

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഡച്ച് ടീമായ പി എസ് വി യോട് വൻ തോൽവി ഏറ്റുവാങ്ങി ലിവർപൂൾ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഇംഗ്ലീഷ് വമ്പന്മാർ തോൽവി ഏറ്റുവാങ്ങിയത്.

മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ലിവർപൂൾ മത്സരത്തിൽ പിന്നിലായി. വാൻ ഡെയ്‌കിൻ്റെ ഹാൻഡ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഇവാൻ പെരിസിച് പി എസ് വിയെ മുന്നിലെത്തിച്ചു. എന്നാൽ 16-ാം മിനിറ്റിൽ സബോസ്‌ലായിലൂടെ ലിവർപൂൾ മത്സരത്തിൽ ഒപ്പമെത്തി.

എന്നാൽ രണ്ടാം പകുതിയിൽ 56-ാം മിനിറ്റിൽ ഗുസ് ടിൽ പി.എസ്.വിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. തുടർന്ന് പകരക്കാരനായി ഇറങ്ങിയ ചൗയിബ് ഡ്രിയൊയച് 73 , 90 +2 മിനിറ്റുകളിലായി ഇരട്ട ഗോളും നേടിയതോടെ ലിവർപൂൾ പതനം പൂർണമായി. നിലവിൽ ചാമ്പ്യൻസ് ലീഗ് ടേബിളിൽ ലിവർപൂൾ പതിമൂന്നാം സ്ഥാനത്തും പി എസ് വി പതിനഞ്ചാം സ്ഥാനത്തുമാണ്.

Content Highlights:liverpool lose to psv in champions league

dot image
To advertise here,contact us
dot image