

ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ആണ്‍സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിച്ചതിന് പെണ്‍കുട്ടിയെ സഹോദരന്‍ കൊലപ്പെടുത്തി. ആണ്‍സുഹൃത്തുക്കളുമായി സംസാരിക്കരുതെന്ന് യുവാവ് പറഞ്ഞെങ്കിലും സഹോദരി കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇത് സഹോദരനെ ചൊടിപ്പിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ഇറ്റോറ ഗോട്ടിയ എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. നൈന ദേവി എന്ന പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. തന്റെ സഹോദരി നിരവധി പുരുഷന്മാരുമായി ഫോണില്‍ സംസാരിക്കുമായിരുന്നുവെന്നും വിവാഹത്തിന് സമ്മതിച്ചിരുന്നില്ലെന്നും പ്രതി ഷേര്‍ സിങ് പറഞ്ഞതായും പൊലീസ് പറഞ്ഞു. ഇതെതുടര്‍ന്നാണ് ഷേര്‍ സിങ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.
'അവളുടെ കോള്‍ റെക്കോഡിങ്ങുകള്‍ കേട്ട് പ്രതി പ്രകോപിതനായിരുന്നു. അപ്പോളാണ് പെണ്‍കുട്ടി ഫോണ്‍ ബലമായി തിരികെ വാങ്ങാന്‍ ശ്രമിച്ചത്. ആ ദേഷ്യത്തില്‍ അയാള്‍ കത്തി ഉപയോഗിച്ച് അവളുടെ കഴുത്തില്‍ ആഴത്തില്‍ കുത്തുകയായിരുന്നു.' പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച്ച രാത്രിയോടെയാണ് പ്രതി പൊലീസിന്റെ പിടിയിലാകുന്നത്. സംഭവത്തില്‍ പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. പ്രതിയെ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് വ്യക്തമാക്കി.
Content Highlight; UP man allegedly killed his sister for talking to male friends over the phone