തലവേദന മാത്രമല്ല; ശ്രദ്ധിക്കാതെപോകുന്ന ബ്രെയിന്‍കാന്‍സര്‍ ലക്ഷണങ്ങള്‍ അറിയാം

തലവേദന ബ്രെയിന്‍ കാന്‍സറിൻ്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ്. പക്ഷേ തലവേദനയ്‌ക്കൊപ്പം മറ്റ് ചില ലക്ഷണങ്ങള്‍ കൂടി കണ്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്

തലവേദന മാത്രമല്ല; ശ്രദ്ധിക്കാതെപോകുന്ന ബ്രെയിന്‍കാന്‍സര്‍ ലക്ഷണങ്ങള്‍ അറിയാം
dot image

ഒരു ചെറിയ തലവേദനയുണ്ടാകുമ്പോള്‍ ബ്രെയിന്‍ കാന്‍സറാണോ എന്ന് പേടിക്കുന്നവരുണ്ട്. ബ്രെയിന്‍ കാന്‍സര്‍ (തലയിലെ കാന്‍സര്‍)ന്റെ ലക്ഷണങ്ങള്‍ വളരെ പതിയെ വികസിച്ചുവരുന്നതാണ്. പല ലക്ഷണങ്ങളും പലപ്പോഴും രോഗികള്‍ സാധാരണ ആരോഗ്യ പ്രശ്‌നമായി കണ്ട് തള്ളിക്കളയാറുമുണ്ട്. തലവേദന ബ്രെയിന്‍ ട്യൂമറിന്റെ പ്രാഥമിക ലക്ഷണമാകുന്നതിന് മുന്‍പ് തലവേദനയോടൊപ്പം മറ്റ് മുന്നറിയിപ്പ് അടയാളങ്ങളും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ അവയുടെ ആരംഭത്തില്‍ത്തന്നെ തിരിച്ചറിയുന്നത് മികച്ച ചികിത്സ ലഭിക്കാന്‍ സഹായിക്കും.

ഓക്കാനം, ഛര്‍ദ്ദി

തലയോട്ടിക്കുളളില്‍ വളരുന്ന ട്യൂമര്‍ തലച്ചോറിൻ്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നരീതിയില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. തലച്ചോറിലെ ട്യൂമര്‍ അഥവാ മുഴയുണ്ടാകുന്നതിൻ്റെ ആദ്യ ലക്ഷണങ്ങള്‍ തലവേദന, ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, കാഴ്ച മങ്ങല്‍, ഇരട്ട കാഴ്ച എന്നിവയൊക്കെയാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളില്‍ മുഴ സമ്മര്‍ദ്ദം ഉണ്ടാക്കുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുന്നത്. മറ്റുതരത്തിലുള്ള പല ആരോഗ്യപ്രശ്‌നങ്ങളിലും ഈ ലക്ഷണങ്ങള്‍ കാണാറുളളതുകൊണ്ട് ഡോക്ടറുടെ സഹായത്തോടെ മാത്രമേ ഒരു തീരുമാനത്തിലെത്താന്‍ സാധിക്കൂ.

brain cancer symptoms

ഓര്‍മ്മക്കുറവ്, ഏകാഗ്രതയില്ലായ്മ, മാനസികാവസ്ഥ പ്രശ്‌നങ്ങള്‍

മസ്തിഷ്‌ക കാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളില്‍പ്പെടുന്നവയാണ് ഓര്‍മ്മക്കുറവ്, ഏകാഗ്രതക്കുറവ്, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ദേഷ്യം ഇവയൊക്കെ. ചിന്തയേയും വൈകാരിക പ്രശ്‌നങ്ങളെയും ബാധിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളില്‍ അമര്‍ന്ന് മുഴ സമ്മര്‍ദ്ദം ഉണ്ടാക്കുമ്പോഴാണ് ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. രോഗികള്‍ക്ക് വാക്കുകള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഇതോടൊപ്പം ഉണ്ടാകാറുണ്ട്. തലച്ചോറില്‍ മുഴയുളളവര്‍ക്ക് ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുന്‍പ് മുകളില്‍ പറഞ്ഞ തരത്തിലുള്ള വൈജ്ഞാനികമായ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

അപസ്മാരം, പേശികളുടെ ശക്തിക്കുറവ്

മുന്‍പ് ഒരിക്കലും അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലാത്തവര്‍ പെട്ടെന്നുളള അപസ്മര ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍തന്നെ വൈദ്യ സഹായം തേടണം. കാരണം ഇത് തലച്ചോറില്‍ മുഴയുള്ളതിൻ്റെ സൂചനയാകാം. ഇതോടൊപ്പം ശരീരപേശികളില്‍ ബലഹീനതയോ മരവിപ്പോ പ്രത്യക്ഷപ്പെട്ടാല്‍ ഇതും ഒരു ലക്ഷണമായി കണക്കാക്കാം.

brain cancer symptoms

കാഴ്ച പ്രശ്‌നങ്ങള്‍

തലച്ചോറിലെ കാഴ്ചയെ സഹായിക്കുന്ന ഭാഗങ്ങളേയും ഒപ്റ്റിക് നാഡികളേയും ട്യൂമര്‍ ബാധിക്കുന്നു. ഇത് കാഴ്ചമങ്ങല്‍, ഇരട്ട കാഴ്ച, കണ്ണുകളില്‍ മിന്നുന്നതുപോലെ തോന്നുക, കാഴ്ച പോകുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാഴ്ച പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സാധാരണ കാഴ്ച പ്രശ്‌നങ്ങളില്‍നിന്ന് വ്യത്യസ്തമായി വ്യക്തമായ കാരണങ്ങളില്ലാതെയാണ് ഈ ലക്ഷണങ്ങളൊക്കെ പ്രത്യക്ഷപ്പെടുന്നത്. നാഡീസംബന്ധമായ ലക്ഷണങ്ങള്‍ക്കൊപ്പം കാഴ്ചപ്രശ്‌നങ്ങള്‍ കൂടിയാകുമ്പോള്‍ രോഗികള്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.

brain cancer symptoms

ക്ഷീണവും ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടലും

കാന്‍സര്‍ രോഗികള്‍ അനുഭവിക്കുന്ന ക്ഷീണം മറ്റുള്ളവരേക്കാള്‍ ഇരട്ടിയാണ്. എത്ര വിശ്രമിച്ചാലും ക്ഷീണം മാറില്ല. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും രോഗികള്‍ക്ക് ഏകോപന പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങള്‍ പലപ്പോഴും തലവേദനയ്ക്ക് മുന്‍പോ, തലവേദനയ്‌ക്കൊപ്പമോ പ്രത്യക്ഷപ്പെടാറുണ്ട്. മുന്‍പ് പറഞ്ഞതുപോലെ ഈ ലക്ഷണങ്ങള്‍ മറ്റ് പല രോഗങ്ങളുടെയും സൂചനകൂടിയായതുകൊണ്ട് കൃത്യമായ മെഡിക്കല്‍ വിലയിരുത്തലുകള്‍ ആവശ്യമാണ്.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് ഡോക്ടറുടെ സഹായം തേടേണ്ടതാണ്.)

Content Highlights: Headache is one of the early symptoms of brain cancer. However, if you experience other symptoms along with a headache, you should seek medical attention.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image