


 
            തെലങ്കാന: മുതിര്‍ന്ന സിപിഐഎം നേതാവ് സമിനേനി രാമറാവുവിന്റെ കൊലപാതകത്തില്‍ ശക്തമായി അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ. കര്‍ഷക നേതാവിന്റെ മരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകളാണെന്നും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
'തെലങ്കാനയിലെ മുതിര്‍ന്ന സിപിഐഎം നേതാവ് സമിനേനി രാമറാവുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. പട്ടര്‍ലപ്പാട് ഗ്രാമത്തിലെ സ്വവസതിയില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കോണ്‍ഗ്രസ് ഗുണ്ടകള്‍ രാമറാവുവിനെ കുത്തി കൊന്നത്. അക്രമികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. രാമറാവുവിന്റെ വിയോഗത്തില്‍ സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും വിയോഗത്തില്‍ പങ്കുചേരുന്നു', പൊളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു.
CPI(M) Polit Bureau condemns the brutal murder of Com. Samineni Ramaraohttps://t.co/TKYjXiabMK pic.twitter.com/1TZhtpPT8K
— CPI (M) (@cpimspeak) October 31, 2025
തെലങ്കാനയില്‍ പട്ടര്‍ലപ്പാട് ഗ്രാമത്തിലെ വീട്ടില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് സമിനേനി രാമറാവു കൊല്ലപ്പെട്ടത്. പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. മൂന്നംഗസംഘമാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. നേതാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി മുന്‍ അംഗമായിരുന്ന രാമറാവു.
Content Highlights: CPIM Polit Bureau condemns the Death of Samineni Ramarao
 
                        
                        