യുഎഇയില്‍ ഇന്ധന വില കുറച്ചു; ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ നിലവില്‍ വരും

നവംബര്‍ മാസത്തേക്കുള്ള ഇന്ധന വിലയാണ് പ്രഖ്യാപിച്ചത്

യുഎഇയില്‍ ഇന്ധന വില കുറച്ചു; ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ നിലവില്‍ വരും
dot image

അബുദാബി: യുഎഇയില്‍ ആശ്വാസമായി ഇന്ധന വില കുറച്ചു. നവംബറിലെ പെട്രോള്‍, ഡീസല്‍ വിലയാണ് ഇന്ന് പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്കുകള്‍ അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. യുഎഇ ഇന്ധന വില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചത്. പെട്രോളിന്റെയും ഡീസലിന്റെ വിലയില്‍ കുറവ് വരുത്തികൊണ്ടാണ് വില നിര്‍ണയ സമിതിയുടെ പുതിയ പ്രഖ്യാപനം.

പതുക്കിയ വില അനുസരിച്ച് നവംബറില്‍ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2 ദിര്‍ഹം 63 ഫില്‍സ് നല്‍കിയാല്‍ മതിയാകും. 2 ദിര്‍ഹം 77 ഫില്‍സാണ് ഒക്ടോബര്‍ മാസത്തെ നിലവിലെ വില. 2.66 ദിര്‍ഹ വിലയുള്ള സ്‌പെഷ്യല്‍ 95 ന് ലിറ്ററിന് 2.51 ദിര്‍ഹമാണ് പുതിയ വില. ഇ-പ്ലസ് വിഭാഗം പെട്രോള്‍ വിലയിലും കുറവ് വരുത്തിയിട്ടുണ്ട്. ഒരു ലിറ്റര്‍ ഇ-പ്ലസ് പെട്രോള്‍ 2.44 ദിര്‍ഹത്തിന് നവംബര്‍ മുതല്‍ ലഭ്യമാകും.2 ദിര്‍ഹം 58 ഫില്‍സാണ് ഇപ്പോള്‍ വില. ഡീസല്‍ വിലയില്‍ നാല് ഫില്‍സിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

പരിഷ്‌കരിച്ച ഡീസല്‍ വില പ്രകാരം ഒരു ലിറ്റര്‍ ഡീസലിന് നാളെ മുതല്‍ 2 ദിര്‍ഹം 67 ഫില്‍സാണ് നല്‍കേണ്ടത്. ഒക്ടോബര്‍ മാസത്തെ വില പ്രകാരം ഇത് 2.71 ദിര്‍ഹമാണ്. ഇന്ധനവിലയില്‍ കുറവ് വന്നതോടെ വാഹനത്തിന്റെ മോഡല്‍ അനുസരിച്ച് നവംബറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നതിന് ഒക്ടോബറിനെ അപേക്ഷിച്ച് 4 മുതല്‍ 15 ദിര്‍ഹം വരെ കുറയുമെന്നാണ് വിലയിരുത്തല്‍. ആഗോള വിപണിയിലെ ഇന്ധനവില അനുസരിച്ചാണ് യുഎഇയില്‍ ഓരോ മാസവും എണ്ണവില നിശ്ചയിക്കുന്നത്.

Content Highlights: Fuel prices have been reduced in UAE

dot image
To advertise here,contact us
dot image