


 
            ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20യിൽ പരാജയം വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. മെല്‍ബൺ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഓസ്ട്രേലിയ സൂര്യകുമാർ യാദവിനെയും സംഘത്തെയും കീഴടക്കിയത്. 125 റണ്‍സിന് ഇന്ത്യയെ ഓള്‍ഔട്ടാക്കിയ ഓസ്‌ട്രേലിയ മറുപടി ബാറ്റിങ്ങില്‍ രണ്ട് നാല് ഓവറും നാല് പന്തും ബാക്കിനില്‍ക്കെ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തി.
ഇന്ത്യ പരാജയം വഴങ്ങിയെങ്കിലും മെൽബണിൽ തലയുയർത്തിയാണ് യുവ ഓപ്പണർ അഭിഷേക് ശർമ മടങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മെല്‍ബണില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ ഓസീസ് 125 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തി ജോഷ് ഹേസൽവുഡ‍് തുടക്കത്തിലേ ഇന്ത്യയെ പ്രതിരോധത്തിലാക്കുമ്പോൾ ഓപ്പണർ അഭിഷേക് ശർമ മാത്രമാണ് പിടിച്ചുനിന്നത്.
49 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യയുടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും മലയാളി താരം സഞ്ജു സാംസണുമടക്കം അഞ്ച് പേരാണ് പവലിയനിലേക്ക് മടങ്ങിയത്. തുടക്കത്തിലെ കൂട്ടത്തകർച്ചയ്ക്കിടയിലും കരുതലോടെ ബാറ്റുവീശിയ അഭിഷേക് അർധ സെഞ്ച്വറി നേടി.
ഏഴാമനായി ക്രീസിലെത്തിയ ഹർഷിത് റാണയെയും കൂട്ടുപിടിച്ച് 56 റൺസാണ് ഇന്ത്യയുടെ സ്കോർ ബോർഡിൽ അഭിഷേക് കൂട്ടിച്ചേർത്തത്. താരം 37 പന്തില്‍ രണ്ട് സിക്‌സും എട്ട് ബൗണ്ടറിയും സഹിതം 68 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. 19-ാം ഓവറിൽ നഥാൻ എല്ലിസിന്റെ വിക്കറ്റിന് മുന്നിൽ കുരുങ്ങി അഭിഷേക് പുറത്താവുമ്പോൾ ഇന്ത്യയുടെ സ്കോർ ബോർഡിൽ 125 റൺസ് തെളിഞ്ഞിട്ടുണ്ടായിരുന്നു. ഇന്ത്യയുടെ കൂട്ടത്തകർച്ചയിലും പിടിച്ചുനിന്ന അഭിഷേകിനെ വാനോളം പുകഴ്ത്തുകയാണ് ഇന്ത്യൻ ആരാധകർ.
content highlights: IND vs AUS: Abhishek Sharma Heroics in second T20 in Melbourne
 
                        
                        