


 
            മുംബൈ: പവൈ നഗരത്തില്‍ പട്ടാപ്പകള്‍ 17 കുട്ടികളെയും രണ്ട് മുതിര്‍ന്നവരെയും ബന്ദികളാക്കിയത് സര്‍ക്കാരിനോടുള്ള പ്രതിയുടെ പ്രതികാര നടപടിയെന്ന് സംശയം. മഹാരാഷ്ട്ര സര്‍ക്കാരിന്റെ വിദ്യാഭാസ പദ്ധതിയില്‍ പങ്കാളിയായിരുന്നു പ്രതി രോഹിത് ആര്യ. പദ്ധതിക്കായി ഇയാള്‍ ചെലവാക്കിയ 2.5 കോടി രൂപ തിരികെ ലഭിച്ചില്ലെന്ന് ആരോപിക്കുന്ന വീഡിയോ സംഭവത്തിന് പിന്നാലെ ചർച്ചയായി.
പണത്തെചൊല്ലി രോഹിത് നേരത്തെ തന്നെ മഹാരാഷ്ട്ര മുന്‍ വിദ്യാഭ്യാസ മന്ത്രി ദീപക് കേസര്‍ക്കറിന്റെ വീടിന് മുന്നില്‍ പ്രതിഷേധിക്കുകയും നിരാഹാരമിരിക്കുകയും ചെയ്തിരുന്നു. പ്രശ്‌നത്തില്‍ പരിഹാരം ആകാത്തതില്‍ അസ്വസ്ഥനായ ഇയാള്‍ ദീപക് കേസര്‍ക്കറിനെ നേരിൽ കാണാനാണ് കുട്ടികളെ ബന്ദികളാക്കിയതെന്ന് സംശയിക്കുന്നു.
ഇന്നലെ ആര്‍ഡി സ്റ്റുഡിയോയിലായിരുന്നു സംഭവം. സിനിമാ സംവിധായകനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രോഹിത് കുട്ടികളെ സ്റ്റുഡിയോയില്‍ എത്തിച്ച് ബന്ദികളാക്കിയത്. ഇയാള്‍ ബന്ദികളാക്കിയ കുട്ടികളെല്ലാം പതിനേഴ് വയസ്സിന് താഴെ ഉളളവരായിരുന്നു. ഏറെ നേരം എല്ലാവരെയും മുള്‍മുനയില്‍ നിര്‍ത്തിയ ഇയാളില്‍ നിന്നും പൊലീസ് തന്ത്രപൂർവ്വം കുട്ടികളെ രക്ഷിക്കുകയായിരുന്നു. അതിനിടെ പൊലീസ് വെടിവെയ്പ്പിൽ പരിക്കേറ്റ രോഹിത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
Content Highlights: Rohit Arya hostaged children in Powai city is believed to be an act of revenge against the government
 
                        
                        