
കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വിവാദ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. 'അവള്‍ (ഇരയായ പെണ്‍കുട്ടി) ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് പഠിക്കുന്നത്. ആരുടെ ഉത്തരവാദിത്വമാണ്? രാത്രി 12.30-ന് അവള്‍ക്ക് എങ്ങനെ പുറത്തിവരാന്‍ കഴിഞ്ഞു?' എന്നാണ് ഈ വിഷയത്തില്‍ മമതയുടെ ആദ്യ പ്രതികരണം. തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അവരുടെ വിദ്യാര്‍ഥികളെ സംരംക്ഷിക്കണമെന്ന് പറഞ്ഞ മമത ബാനര്‍ജി 'അവരെ പുറത്തുവിടരുത്, അവര്‍ അവരെ തന്നെ സംരക്ഷിക്കേണ്ടതുണ്ട്, അവിടം ഒരു വനമേഖലയാണ്' എന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിനിയും ഒഡീഷ സ്വദേശിനിയുമായ 23-ക്കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവം ഞെട്ടിക്കുന്നതാണെന്നും ബംഗാള്‍ പൊലീസ് ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്നും മമത ബാനര്‍ജി അറിയിച്ചു. കേസില്‍ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
Content Highlights: West Bengal Chief Minister Mamata Banerjee's controversial response to the gang rape of a medical student
വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയുടെ പ്രതിഷേധത്തിന് എതിരെയും മമത ശക്തമായി പ്രതികരിച്ചു. അയല്‍സംസ്ഥാനമായ ഒഡീഷയില്‍ സ്ത്രികള്‍ക്ക് നേരായ ആക്രമണങ്ങളെ ഉയര്‍ത്തിക്കാട്ടിയായിരുന്നു വിമര്‍ശനം. ഒഡീഷയിലെ കടല്‍ത്തീരങ്ങളില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നും അതിനെതിരെ ഒഡീഷ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്നാണ് ചോദിച്ചത്.