
ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രത്യേക തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. നാണയം ഇറക്കിയതുകൊണ്ടോ പ്രശംസിച്ചതുകൊണ്ടോ ആര്‍എസ്എസ് മഹത്തായ സംഘടനയാവില്ലെന്ന് ഡി രാജ പറഞ്ഞു. ആര്‍എസ്എസ് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നും ഡി രാജ വിമര്‍ശിച്ചു.
അധികാരത്തില്‍ നിന്നും പുറത്തുപോകുന്നതിന് മുമ്പ് ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാനുള്ള തിടുക്കത്തിലാണ് നരേന്ദ്രമോദി. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. ഇടതുപക്ഷം ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും ഡി രാജ പറഞ്ഞു.
ഡല്‍ഹിയില്‍ സംഘടിപ്പിച്ച ആര്‍എസ്എസ് വാര്‍ഷിക വേളയില്‍ കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രമുള്ള നൂറ് രൂപ നാണയമാണ് പ്രധാനമന്ത്രി പുറത്തിറക്കിയത്. ഇതിന് പുറമെ പ്രത്യേക സ്റ്റാമ്പും പുറത്തിറക്കിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് 'ഭാരത് മാത'യുടെ ചിത്രം ഇന്ത്യന്‍ നാണയത്തില്‍ ഉണ്ടാകുന്നതെന്ന് ഇത് പുറത്തിറക്കിക്കൊണ്ട് മോദി പറഞ്ഞിരുന്നു.
നടപടിയെ സിപിഐഎം പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചിരുന്നു. ആര്‍എസ്എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ഭരണഘടനയോടുള്ള അവഹേളനമാണിതെന്ന് പിബി കുറ്റപ്പെടുത്തി. ഭരണഘടനയെ അപമാനിക്കരുത്. നാണയത്തില്‍ ഒരു ഹിന്ദു ദേവതയുടെ ചിത്രം പകര്‍ത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രധാനമന്ത്രി ഭരണഘടനാ പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടിയിരിക്കുന്നുവെന്നും സിപിഐഎം പിബി വിമര്‍ശിച്ചിരുന്നു.
Content Highlights: CPI Leader D Raja Criticise the action of Rs 100 coin at RSS event by pm