ഇത്തവണയും നാഷണൽ അവാർഡ് അണ്ണൻ തൂക്കുമോ?, അവസാന 30 മിനിറ്റ് ഗംഭീരം; ബോക്സ് ഓഫീസിനെ തീപിടിപ്പിച്ച് 'കാന്താര'

സിനിമ ബോക്സ് ഓഫീസിൽ നിന്നും കൂളായി 1000 കോടി അടിച്ചെടുക്കുമെന്നും അഭിപ്രായമുണ്ട്

ഇത്തവണയും നാഷണൽ അവാർഡ് അണ്ണൻ തൂക്കുമോ?, അവസാന 30 മിനിറ്റ് ഗംഭീരം; ബോക്സ് ഓഫീസിനെ തീപിടിപ്പിച്ച് 'കാന്താര'
dot image

സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1 . റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. ആദ്യ പ്രദർശനങ്ങൾ കഴിയുമ്പോൾ ഗംഭീര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ അവസാനത്തെ 30 മിനിറ്റ് കത്തിക്കയറിയെന്നും റിഷബ് അടുത്ത നാഷണൽ അവാർഡും സ്വന്തമാക്കുമെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

സിനിമയുടെ ആദ്യ പകുതിയേക്കാൾ രണ്ടാം പകുതിയാണ് ഗംഭീരമെന്നാണ് അഭിപ്രായങ്ങൾ. ഇടവേളക്ക് മുൻപുള്ള 15 മിനിറ്റ് അടിപൊളിയാണെന്നും പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ടെന്നുമാണ് പ്രേക്ഷകാഭിപ്രായങ്ങൾ. ആദ്യ ഭാഗത്തിനെപ്പോലെ മികച്ച അഭിനയമാണ് റിഷബ് കാഴ്ചവെച്ചിരിക്കുന്നതെന്നും അടുത്ത വർഷത്തെ അവാർഡുകൾ മുഴുവൻ നടൻ കൊണ്ടുപോകുമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. സിനിമയുടെ വിഷ്വലിനും മ്യൂസിക്കിനും കയ്യടി ലഭിക്കുന്നുണ്ട്. നടി രുക്മിണി വസന്തിന്റെ റോളിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

സിനിമ ബോക്സ് ഓഫീസിൽ നിന്നും കൂളായി 1000 കോടി അടിച്ചെടുക്കുമെന്നും അഭിപ്രായമുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ബെസ്റ്റ് ക്ലൈമാക്സ് ആണ് സിനിമയുടേതെന്നും അഭിപ്രായമുണ്ട്. ഹൈപ്പ് കൂടുമ്പോൾ പടം വീഴുമെന്ന് കരുതിയെങ്കിൽ കാന്താരയുടെ കരായതിൽ അത് സംഭവിക്കില്ലെന്നാണ് ആരാധകർ പറയുന്നത്. 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Content Highlights: Kantara getting positive response from audience

dot image
To advertise here,contact us
dot image