ഇടുക്കിയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽകെട്ടിയിട്ട് മർദിച്ചതായി പരാതി; കേസെടുത്ത് പൊലീസ്

ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്

ഇടുക്കിയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽകെട്ടിയിട്ട് മർദിച്ചതായി പരാതി; കേസെടുത്ത് പൊലീസ്
dot image

അണക്കര: ഇടുക്കിയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽകെട്ടിയിട്ട് മർദിച്ചതായി പരാതി. ഇടുക്കി അണക്കര മേൽവാഴയിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഏജൻസി ജീവനക്കാരായ പ്രതീക്ഷ, ജിസ്‌മോൻ എന്നിവർക്ക് മർദനമേറ്റു.

ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കുമളി പൊലീസ് കേസെടുത്തു. രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

പ്രതികൾ ഭീഷണിപ്പെടുത്തിയതായും മർദിച്ചതായും പരാതിക്കാർ പറഞ്ഞു. 20ലധികം പേർ മർദിച്ചെന്ന് മർദനമേറ്റ യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റവർ കട്ടപ്പനയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlights: Complaint of beating on gas agency employees in Idukki

dot image
To advertise here,contact us
dot image