
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റിൽ മികച്ച നിലയിലാണ് ഇന്ത്യ. ടോസ് വിജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസ് 162 റൺസ് നേടി എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിലവൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ബാറ്റ് വീശുന്നത്. ഇടം കയ്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.
54 പന്തിൽ നിന്നും ഏഴ് ഫോറുൾപ്പടെ 36 റൺസ് നേടിയാണ് ജയ്‌സ്വാൾ കളം വിട്ടത്. മികച്ച തുടക്കമാണ് ജയ്‌സ്വാൾ രാഹുലിനൊപ്പം ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 63 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കിയിരുന്നു. ഇന്ത്യൻ ബാറ്റിങ്ങിനിടെ തടസമായി മഴ എത്തിയിരുന്നു. മഴ വരുന്നതിന് മുൻപ് പതിയെ നീങ്ങിയ ജയ്‌സ്വാൾ എന്നാൽ മഴക്ക് ശേഷം കത്തികയറുകയായിരുന്നു. മഴക്ക് മുൻപ് 36 പന്തിൽ നാല് റൺസ് മാത്രം നേടിയ ജയ്‌സ്വാൾ മഴക്ക് ശേഷം 18 പന്തിൽ 32 റൺസാണ് അടിച്ചുക്കൂട്ടിയത്.
മറുവശത്ത് രാഹുലും മികച്ച ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. നേരത്തെ നാല് വിക്കറ്റുമായി മുഹമ്മദ് സിറാജ്, മൂന്ന് വിക്കറ്റുമായി ജസ്പ്രീത് ബുംറ എന്നിവർ തകർത്തെറിഞ്ഞപ്പോൾ വിൻഡീസ് 162 റൺസിൽ ഓൾ ഔട്ടായി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.
വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്‌സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല.
ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ നിതീഷ് റെഡ്ഡി, സ്പിന്നർ കുൽദീപ് യാദവ് എന്നിവർ ഇടംപിടിച്ചിട്ടുണ്ട്. ഗില്ലിന്റെ നേതൃത്വത്തിൽ രണ്ടാം ടെസ്റ്റ് പരമ്പരയ്ക്കാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുളളത്.
Content Highlight- Jaiswal Gear Shift in batting after rain