ഒന്നിച്ച് ഭക്ഷണം കഴിക്കാൻ പോയി; പെൺകുട്ടികളുടെ ബന്ധുക്കൾ മർദ്ദിച്ചെന്ന പരാതിയുമായി സഹപാഠികളായ ആൺകുട്ടികൾ

പരിക്കേറ്റ കുട്ടികളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

ഒന്നിച്ച് ഭക്ഷണം കഴിക്കാൻ പോയി; പെൺകുട്ടികളുടെ ബന്ധുക്കൾ മർദ്ദിച്ചെന്ന പരാതിയുമായി സഹപാഠികളായ ആൺകുട്ടികൾ
dot image

കണ്ണൂര്‍: കണ്ണൂര്‍ പൊയിലൂരില്‍ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പരാതി. സഹപാഠികളായ പെണ്‍കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയതിന്റെ പേരിലാണ് മര്‍ദ്ദനം. പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആണ്‍കുട്ടികളെ കാറില്‍കയറ്റിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

പരിക്കേറ്റ കുട്ടികളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍ കുട്ടികളും ഭക്ഷണം കഴിക്കാനായി പോയതായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ കാറിലെത്തി ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അവശനിലയില്‍ വീട്ടിലെത്തിയ കുട്ടികള്‍ രക്ഷിതാക്കളോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കൊളവള്ളൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Content Highlights: Complaint alleging that students were locked up and beaten

dot image
To advertise here,contact us
dot image