അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചു; ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിതീഷ് കുമാർ

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് എല്ലാ വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനങ്ങളാണ് നിതീഷ് കുമാര്‍ നടത്തുന്നത്

അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചു; ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിതീഷ് കുമാർ
dot image

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വീണ്ടും ജനപ്രിയ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചതായാണ് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടി ജീവനക്കാരുടെ വേതനം 7,000ത്തില്‍ നിന്ന് 9,000മായും സഹായികളുടെ വേതനം 4000ത്തില്‍ നിന്നും 4,500 ആയുമാണ് ഉയര്‍ത്തിയത്. 'സംയോജിത ശിശു വികസന സേവനങ്ങളുടെ (ഐസിഡിഎസ്) കീഴില്‍ ആരംഭിച്ച ആറ് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുളള അവരുടെ പ്രവര്‍ത്തനം മാനിച്ചാണ് ഓണറേറിയം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പിന് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്: നിതീഷ് കുമാര്‍ പറഞ്ഞു.

നേരത്തെ ബിഹാര്‍ സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചകക്കാര്‍, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന നൈറ്റ് ഗാര്‍ഡുകള്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഹെല്‍ത്ത് ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവരുടെ ഓണറേറിയം ഇരട്ടിയായി വര്‍ധിപ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് എല്ലാ വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനങ്ങളാണ് നിതീഷ് കുമാര്‍ നടത്തുന്നത്.

സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും 35 ശതമാനം തസ്തികകൾ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് നിതീഷ് കുമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'സംസ്ഥാന സർക്കാർ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും, തലങ്ങളിലേക്കും, തരങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളിൽ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകൾക്ക് മാത്രമായി 35% സംവരണം ഏർപ്പെടുത്തും' എന്നായിരുന്നു നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം. പൊതു സേവനങ്ങളിൽ എല്ലാ തലങ്ങളിലും വകുപ്പുകളിലും സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനാണ് സർക്കാരിന്റെ ശ്രമമെന്നും കൂടുതൽ സ്ത്രീകൾ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുകയും ബിഹാറിലെ ഭരണത്തിലും ഭരണനി‍‍ർ‌വ്വഹണത്തിലും വലിയ പങ്ക് വഹിക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യ'മെന്നും നിതീഷ് കുമാർ പറഞ്ഞിരുന്നു.

Content Highlights: Nitish kumar announces hike in anganwadi workers and helpers salary in bihar

dot image
To advertise here,contact us
dot image