കൈകൂപ്പി ശ്വാസംകിട്ടാതെ കരച്ചില്‍;യുഎസിൽ മോഷണക്കുറ്റം ആരോപിച്ച് ഇന്ത്യക്കാരിയെ ചോദ്യംചെയ്യുന്ന ദൃശ്യം പുറത്ത്

മാതൃഭാഷ ഏതാണെന്ന് ചോദിച്ചപ്പോൾ ഗുജറാത്തിയാണെന്നും യുഎസിൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെന്നും യുവതി ചോദ്യം ചെയ്യലിൽ പറയുന്നുണ്ട്

കൈകൂപ്പി ശ്വാസംകിട്ടാതെ കരച്ചില്‍;യുഎസിൽ മോഷണക്കുറ്റം ആരോപിച്ച് ഇന്ത്യക്കാരിയെ ചോദ്യംചെയ്യുന്ന ദൃശ്യം പുറത്ത്
dot image

വാഷിങ്ടൺ: അമേരിക്കയിലെ ടാർഗെറ്റ് സ്റ്റോറിൽ മോഷണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യക്കാരിയായ യുവതിയെ യുഎസ് പൊലീസ് ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാവുന്നു. ജനുവരി 15ന് നടന്ന സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെ യുവതി കരയുന്നതും ചുമയ്ക്കുന്നതും ശ്വാസംമുട്ടുന്നതും കാണാം. ഇതിനിടെ നിങ്ങൾക്ക് പോകാൻ അനുവാദമില്ലെന്ന് യുവതിയോട് പൊലീസുകാരൻ പറയുന്നുണ്ട്.

അതേസമയം ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന യുവതിയോട് ശാന്തമായിരിക്കാൻ പൊലീസുകാരൻ ആവശ്യപ്പെടുന്നതും ദൃശ്യത്തിലുണ്ട്. ശ്വാസമെടുക്കാൻ പ്രയാസമുണ്ടായാൽ തങ്ങൾക്ക് നിങ്ങളെ ചോദ്യം ചെയ്യാനാവില്ലെന്നും. ദീർഘശ്വാസമെടുത്ത് ശാന്തമാകൂവെന്നും പൊലീസുകാരൻ യുവതിയോട് പറയുന്നുണ്ട്.

തനിക്ക് സുഖമില്ലെന്ന് യുവതി ഇംഗ്ലീഷിൽ ഉദ്യോഗസ്ഥനോട് പറയുന്നുണ്ട്. ഇതിനിടെ നിങ്ങളുടെ മാതൃഭാഷ ഏതാണെന്ന് ചോദിച്ചപ്പോൾ ഗുജറാത്തിയാണെന്നാണ് യുവതി മറുപടി നൽകുന്നത്. പിന്നാലെ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്നും ഉദ്യോഗസ്ഥൻ തിരക്കുന്നുണ്ട്. ചോദ്യം ചെയ്യലിനിടെ, കടയിലെ ജീവനക്കാർ ചെക്ക്ഔട്ട് കടന്ന് ഒരു ട്രോളി നിറയെ സാധനങ്ങളുമായി നടക്കുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. ഈ ദൃശ്യം പൊലീസുകാരൻ വ്യക്തമായി പരിശോധിച്ചു.

തനിക്ക് യുഎസിൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെന്ന് യുവതി ചോദ്യം ചെയ്യലിനിടെ പറയുന്നുണ്ട്. അതേസമയം യുവതി സ്ഥിരം കസ്റ്റമർ ആണെന്നും ഇത് ആദ്യമായാണ് പിടിക്കപ്പെടുന്നതെന്നും സ്റ്റോർ ജീവനക്കാർ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നാലെയാണ് യുവതി ചില സാധനങ്ങൾ മോഷ്ടിച്ചിട്ടുണ്ടെന്ന് സ്വയം സമ്മതിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് വീട്ടിലേക്ക് പോകാനും കോടതിയിൽ ഹാജരാകാനും യുവതിക്ക് പൊലീസ് അനുവാദം നൽകുകയായിരുന്നു. സംഭവം നടന്നത് 2025 ജനുവരിയിൽ ആണെങ്കിലും മാര്‍ച്ച് മാസത്തിലാണ് യുവതിയെ കെന്റ് മുനിസിപ്പൽ കോടതി മോഷണക്കുറ്റത്തിൽനിന്നും കുറ്റവിമുക്തയാക്കിയത്.

അതേസമയം ഇക്കഴിഞ്ഞ മെയ് മാസത്തിലും ടാർഗെറ്റ് സ്റ്റോറിൽ 1.1 ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ ഇന്ത്യക്കാരിയായ മറ്റൊരു യുവതി മോഷ്ടിച്ചിരുന്നു. ഏഴ് മണിക്കൂറോളം സ്റ്റോറിന് പുറത്ത് ചിലവഴിച്ച യുവതി സാധനങ്ങൾ എടുത്ത് പണം നൽകാതെ മുങ്ങുകയായിരുന്നു.

Content Highlights: Indian Women QuestionedBy US Cops for Stealing From Target Store

dot image
To advertise here,contact us
dot image