കളിക്കുന്നതിനിടെ തോക്കില്‍നിന്ന് അബദ്ധത്തിൽ വെടിയുതിര്‍ത്തു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

വീട്ടിൽ അച്ഛനും അമ്മയും ഇല്ലാതിരുന്ന സമയത്തായിരുന്നു അപകടം

കളിക്കുന്നതിനിടെ തോക്കില്‍നിന്ന് അബദ്ധത്തിൽ വെടിയുതിര്‍ത്തു; അഞ്ച് വയസുകാരന് ദാരുണാന്ത്യം
dot image

ജയ്പൂർ: രാജസ്ഥാനിലെ കോട്പുത്‌ലി ജില്ലയിൽ അഞ്ച് വയസുകാരൻ അബദ്ധത്തിൽ സ്വയം വെടിയേറ്റ് മരിച്ചു. വീട്ടിലുണ്ടായിരുന്ന തോക്കിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുഞ്ഞ് കാഞ്ചി വലിക്കുകയായിരുന്നു.

വിരാട്‌നഗർ സ്വദേശിയായ മുകേഷിന്റെ മകൻ ദേവാൻഷുവാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. വീട്ടിൽ അച്ഛനും അമ്മയും ഇല്ലാതിരുന്ന സമയത്ത് ദേവാൻഷു തോക്ക് കൈയിലെടുക്കുകയായിരുന്നു. പിന്നാലെ കാഞ്ചി വലിച്ചതും തലയ്ക്ക് വെടിയുണ്ട തുളഞ്ഞുകയറി. ശബ്ദംകേട്ട് അയൽവാസികൾ എത്തിയപ്പോഴാണ് രക്തത്തിൽകിടക്കുന്ന കുട്ടിയെ കണ്ടത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതായി പൊലീസ് അറിയിച്ചു.

ദേവാൻഷുവിന്റെ പിതാവ് പ്രദേശത്ത് ഡിഫൻസ് അക്കാദമി നടത്തിയിരുന്നു. ഒരു വർഷം മുൻപാണ് ഇത് പൂട്ടിയത്. ഇതുമായി ബന്ധപ്പെട്ട തോക്കാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ത്യൻ നിർമ്മിത തോക്കാണിതെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടേയും ഏക മകനാണ് ദേവാൻഷു.

Content Highlights: five year old accidentally shoots himself while playing with pistol at home

dot image
To advertise here,contact us
dot image