
ബെംഗളൂരു: ഓണാഘോഷത്തിനിടെ ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തിന്റെ സിസിടിവി
ദൃശ്യങ്ങള്‍ ശേഖരിച്ചതായി പൊലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ മലയാളികളാണെന്ന സൂചന പൊലീസിന് ലഭിച്ചതായാണ് വിവരം. കോളേജിലെ ചില പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംഘര്‍ത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ബെംഗളൂരു ആചാര്യ നഴ്സിംഗ് കോളേജിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. കോളേജിലെ വിദ്യാര്‍ത്ഥി ആദിത്യനാണ് കുത്തേറ്റത്. ആദിത്യന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓണാഘോഷത്തിനിടെ ഉണ്ടായ തര്‍ക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ ആദിത്യന്‍ നഴ്സിംഗ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്.
Content Highlight; Malayali student stabbed during Onam celebrations in Bengaluru: Malayali students are suspected to be involved