'എടാ സൂപ്പർസ്റ്റാറെ…'; നസ്ലെൻ പങ്കുവെച്ച ചിത്രത്തിന് കിടിലൻ കമന്റുമായി ദുൽഖർ സൽമാൻ

അബുദബിയിൽ നടന്ന ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗ് സമയത്താണ് നസ്ലെൻ താരങ്ങൾക്കൊപ്പം ചിത്രമെടുത്തത്.

'എടാ സൂപ്പർസ്റ്റാറെ…'; നസ്ലെൻ പങ്കുവെച്ച ചിത്രത്തിന് കിടിലൻ കമന്റുമായി ദുൽഖർ സൽമാൻ
dot image

ലോകയുടെ വിജയത്തിൽ ടൊവിനോയ്ക്കും ദുൽഖറിനും ഒപ്പമുള്ള ചിത്രം നസ്ലെൻ പങ്കുവെച്ചിരുന്നു. പ്രശസ്തരായ സൂപ്പർസ്റ്റാറുകളുടെ ഇടയിൽ എന്ന അടിക്കുറിപ്പോടെയാണ്‌ നസ്ലെൻ സോഷ്യൽ മീഡിയയിൽ ആ ചിത്രം പങ്കുവെച്ചത്. ഇപ്പോഴിതാ ആ ചിത്രത്തിന് ഒരു കമന്റുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. 'എടാ സൂപ്പർസ്റ്റാറെ…' എന്നാണ് ദുൽഖർ കമന്റ് ചെയ്‍തത്.

അബുദബിയിൽ നടന്ന ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗ് സമയത്താണ് നസ്ലെൻ താരങ്ങൾക്കൊപ്പം ചിത്രമെടുത്തത്. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, നസ്ലെൻ, സംവിധായകൻ ഡൊമിനിക് അരുൺ എന്നിവരും ഒപ്പം എത്തിയിരുന്നു. ലോക ഒരു ചെറിയ സ്വപ്നം ആയി തുടങ്ങിയതാണെന്നും മുഴുവൻ ക്രെഡിറ്റും ടീമിനും നൽകുന്നുവെന്നും താൻ ഒരു ലക്കി പ്രൊഡ്യൂസർ മാത്രമെന്ന് ദുൽഖർ അന്ന് പറഞ്ഞിരുന്നു.

അതേസമയം, ആദ്യ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ നിന്ന് 65 കോടിയോളമാണ് ലോക നേടിയിരിക്കുന്നത്. ഇത് ഒരു മലയാള സിനിമ നേടുന്ന മൂന്നാമത്തെ ഉയർന്ന നേട്ടമാണ്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

Content Highlights: Dulquer Salman Commented on Naslens post

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us