ഉറക്കകുറവാണോ പ്രശ്‌നം ? എന്നാല്‍ ഇവയെ നിങ്ങളുടെ ഡയറ്റില്‍ ചേര്‍ക്കൂ

എല്ലാവിധ ഉറക്കപ്രശ്‌നങ്ങള്‍ക്ക് അല്ലെങ്കിലും ചില ജീവിതശൈലി കൊണ്ട് ഉണ്ടാവുന്നവയ്ക്ക് ഭക്ഷണം ഒരു മരുന്നാണ്

ഉറക്കകുറവാണോ പ്രശ്‌നം ? എന്നാല്‍ ഇവയെ നിങ്ങളുടെ ഡയറ്റില്‍ ചേര്‍ക്കൂ
dot image

തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ സമ്മര്‍ദ്ദം ഉള്‍പ്പടെയുള്ള നിരവധി കാരണങ്ങളാല്‍ പലരും ബുദ്ധിമുട്ടുന്ന ഒരു പ്രശ്‌നമാണ് ഉറക്കകുറവ്. ഇതിനെ മറികടക്കാന്‍ പല വിധത്തിലുള്ള വിദ്യകള്‍ പലരും പരീക്ഷിച്ച് നോക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ആരോഗ്യ വിദഗ്ദ്ധരുടെ സഹായത്തോടെ മരുന്നുകളെ ആശ്രയിക്കുന്നവരുമുണ്ട്. എന്നാല്‍ നിങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ക്ക് ഇതിനെ മറികടക്കാനുള്ള ശക്തിയുണ്ടെന്ന് അറിയാമോ? അതേ എല്ലാവിധ ഉറക്കപ്രശ്‌നങ്ങള്‍ക്ക് അല്ലെങ്കിലും ചില ജീവിതശൈലി കൊണ്ട് ഉണ്ടാവുന്നവയ്ക്ക് ഭക്ഷണവും ഒരു മരുന്നാണ്. അത്തരത്തില്‍ ഉറക്കത്തിന് പറ്റിയ അഞ്ച് ഭക്ഷണങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

തൈര് : പ്രോബയോട്ടിക്കുകള്‍ കൊണ്ട് സമ്പുഷ്ടമായ തൈര് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് നിങ്ങളുടെ മാനസികാവസ്ഥയുടെ നിയന്ത്രണവുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഒരു കുടല്‍ സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നു. ഇത് സമ്മര്‍ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും അളവ് കുറയ്ക്കുകയും ഉറക്കത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.

ബദാം: ബദാമില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ദിവസവും ഒരു പിടി കുതിര്‍ത്ത ബദാം സമ്മര്‍ദ്ദം കുറയ്ക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ സ്ഥിരപ്പെടുത്താനും സഹായിക്കും.

ഡാര്‍ക്ക് ചോക്ലേറ്റ്: നല്ല നിലവാരമുള്ള ഡാര്‍ക്ക് ചോക്ലേറ്റ് (70% കൊക്കോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍) തലച്ചോറിലെ സെറോടോണിന്‍, എന്‍ഡോര്‍ഫിനുകള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകള്‍ സ്‌ട്രെസ് ഹോര്‍മോണുകളെ കുറയ്ക്കുകയും വിശ്രമവും സന്തോഷവും നല്‍കുകയും ചെയ്യുന്നു.

വാഴപ്പഴം: സെറോടോണിന്‍ ഉല്‍പാദനത്തിന് അത്യാവശ്യമായ വിറ്റാമിന്‍ ബി6, ട്രിപ്‌റ്റോഫാന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വാഴപ്പഴം. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഉത്കണ്ഠയ്ക്ക് കാരണമാകുന്ന മാനസികാവസ്ഥയിലെ തകര്‍ച്ചകളെ തടയുകയും ചെയ്യുന്നു.

മഞ്ഞള്‍ പാല്‍: മഞ്ഞളിലെ കുര്‍ക്കുമിന്‍ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഡോപാമൈന്‍, സെറോടോണിന്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചൂടുള്ള പാലുമായി ചേര്‍ക്കുമ്പോള്‍ ഇത് ഉത്കണ്ഠ കുറയ്ക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Content Highlights- Is lack of sleep the problem? Add these to your diet

dot image
To advertise here,contact us
dot image