
ന്യൂഡൽഹി: ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരായ സിപിഐഎം പ്രതിഷേധത്തിന് മുംബൈ പൊലീസിന്റെ അനുമതി. സമാധാനപരമായി പ്രതിഷേധിക്കാനാണ് അനുമതിയെന്ന് മുംബൈ പൊലീസ് ബോംബെ ഹൈക്കോടതിയിൽ വ്യക്തമാക്കി. പ്രതിഷേധത്തിന് അനുമതി നൽകിക്കൊണ്ടുള്ള മുംബൈ പൊലീസിന്റെ പ്രസ്താവന ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.
ആസാദ് മൈതാനിയിൽ പ്രതിഷേധിക്കാൻ പാർട്ടിക്ക് അനുവാദം നൽകും. നേരത്തെ ഇതേസ്ഥലത്ത് സിപിഐഎമ്മിന് പ്രതിഷേധിക്കാൻ മുംബൈ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പാർട്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജൂലൈ 25-ന് ഹർജി തള്ളി. ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം പാർട്ടി സ്വന്തം രാജ്യത്തെ നോക്കണമെന്ന കോടതി നിരീക്ഷണം വിവാദമായിരുന്നു.
Content Highlights: Mumbai Police Allows CPIM to Protest Against Gaza Genocide