സഞ്ജു-സച്ചിൻ ബേബി ഇലവനുകൾ നേർക്കുനേർ; കെസിഎല്ലിന്റെ സൗഹൃദ മത്സരത്തിൽ തന്നെ തീപ്പാറും!

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഓഗസ്റ്റ് പതിനഞ്ചിന് സൗഹൃദ ക്രിക്കറ്റ് മത്സരം നടക്കും.

dot image

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഓഗസ്റ്റ് പതിനഞ്ചിന് സൗഹൃദ ക്രിക്കറ്റ് മത്സരം നടക്കും. സ്റ്റേഡിയത്തിലെ നവീകരിച്ച ഫ്ളഡ് ലൈറ്റുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് രാത്രി 7.30 ന് മത്സരം ആരംഭിക്കുക. സഞ്ജു സാംസൺ നയിക്കുന്ന കെസിഎ സെക്രട്ടറി ഇലവനും സച്ചിൻ ബേബി നയിക്കുന്ന കെസിഎ പ്രസിഡന്റ് ഇലവനും തമ്മിലാണ് മത്സരം.

സഞ്ജു സാംസൺ നയിക്കുന്ന ടീമിൽ കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ഷോൺ റോജർ, അജ്‌നാസ് എം, സിജോമോൻ ജോസഫ്, ബേസിൽ തമ്പി, ബേസിൽ എൻപി, അഖിൽ സ്‌കറിയ, ഫാനൂസ് എഫ്, മുഹമ്മദ് ഇനാൻ, ഷറഫുദീൻ എൻ.എം, അഖിൻ സത്താർ എന്നിവർ അണിനിരക്കും.

സച്ചിൻ ബേബി നയിക്കുന്ന ടീമിൽ രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഹമ്മദ് ഇമ്രാൻ, അഭിഷേക് ജെ നായർ, അബ്ദുൾ ബാസിത്, ബിജു നാരായണൻ, ഏഥൻ ആപ്പിൾ ടോം, നിധീഷ് എംഡി, അഭിജിത്ത് പ്രവീൺ, ആസിഫ് കെഎം, എസ് മിഥുൻ, വിനോദ് കുമാർ സി.വി,സച്ചിൻ സുരേഷ് എന്നിവരാണുള്ളത്. ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന മത്സരത്തിൽ സംസ്ഥാനത്തെ പ്രമുഖ കളിക്കാർ ഏറ്റുമുട്ടുന്നതോടെ കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിന് ആവേശകരമായ തുടക്കമാകും.

Content Highlights: Sanju and Sachin Baby XIs face off; Kerala Cricket League to get off to an exciting start

dot image
To advertise here,contact us
dot image