ചെന്നൈയിൽ കാർഗോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; ലാൻഡ് ചെയ്ത ഉടൻ തീ അണച്ച് അഗ്നിശമന സേന

ക്വാലാലംപൂരിൽ നിന്ന് എത്തിയതാണ് വിമാനം

dot image

ചെന്നൈ: ചെന്നൈയിൽ ലാൻഡിംഗിനിടെ ചരക്ക് വിമാനത്തിന് തീപിടിച്ചു. ഉടൻ തന്നെ വിമാനത്താവളത്തിൽ സജ്ജമായിരുന്ന അഗ്നിശമന സേന തീയണച്ചതിനാൽ ആളപായമുണ്ടായില്ല. ക്വാലാലംപൂരിൽ നിന്ന് എത്തിയതാണ് വിമാനം. ലാൻഡ് ചെയ്യുന്നതിനിടെ നാലാമത്തെ എഞ്ചിനിൽ സാങ്കേതിക തകരാർ സംഭവിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

പൈലറ്റിന്റെ ആത്മവിശ്വാസത്താൽ എമർജൻസി ലാൻഡിംഗ് ഒഴിവാക്കാനായി. ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ എയർ പോർട്ട് സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlights: Fire erupts on cargo flight engine

dot image
To advertise here,contact us
dot image