
ഡിജിറ്റൽ കാണികളുടെ എണ്ണത്തിൽ സർവ റെക്കോർഡും തിരുത്തി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി.
അഞ്ച് ടെസ്റ്റ് പരമ്പര കാണാൻ 170 മില്യണിലധികം കാഴ്ചക്കാർ ജിയോ ഹോട്ട്സ്റ്റാറിൽ എത്തി. ഏതൊരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെസ്റ്റ് പരമ്പരയായി ഇത് മാറി. ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിന്റെ
അവസാന ദിനം മാത്രം 13 മില്യണിലധികം കാഴ്ച്ചക്കാരാണ് എത്തിയത്. പരമ്പരയിലുടനീളം 65 മില്യൺ മിനുറ്റുകളാണ് ഹോട്ട്സ്റ്റാറിൽ രേഖപ്പെടുത്തിയത്.
രോഹിത് ശർമ-വിരാട് കോഹ്‌ലി എന്നീ അതികായർ വിരമിച്ചതിന് ശേഷമായിട്ടുമുള്ള ഇത്രയും കാഴ്ചക്കാർ ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്ന ഒന്നാണ്. കുറഞ്ഞ ഓവർ മത്സരത്തിലേക്ക് ചുരുങ്ങുന്ന പുതിയ കാലത്തെ ക്രിക്കറ്റിന്റെ കാലത്തും ടെസ്റ്റ് ക്രിക്കറ്റ് ഒരിക്കലും മരിക്കില്ല എന്ന പ്രത്യാശയും ഇത് പങ്കുവെക്കുന്നു.
Content Highlights: All-time record in viewership; 170 million people watched India-England Test series on Hotstar