ദുബായിൽ കുതിക്കുന്ന വീട്ടുവാടകയിൽ ആശ്വാസമായി ഹൗസിങ് യൂണിറ്റുകൾ, ഉടൻ വിപണിയിലെത്തും

പുതിയ താമസ കേന്ദ്രങ്ങള്‍ ലഭ്യമായിത്തുടങ്ങിയതോടെ വിവിധ മേഖലകളില്‍ വാടകയില്‍ നേരിയ കുറവ് രേഖപ്പെടുത്തി തുടങ്ങി

dot image

ദുബായില്‍ കുതിക്കുന്ന വീട്ടുവാടകയ്ക്ക് ആശ്വാസമായി ആയിരക്കണക്കിന് ഹൗസിങ് യൂണിറ്റുകള്‍ ഉടന്‍ വിപണിയില്‍ എത്തും. പുതിയ താമസ കേന്ദ്രങ്ങള്‍ ലഭ്യമായിത്തുടങ്ങിയതോടെ വിവിധ മേഖലകളില്‍ വാടകയില്‍ നേരിയ കുറവ് രേഖപ്പെടുത്തി തുടങ്ങിയതായി യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിർമാണ മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ദുബായില്‍ നടന്നുവരുന്നത്. ഇതില്‍ ഏറെയും താമസ കെട്ടിടങ്ങളാണ്. 17,300 ഹൗസിങ് യൂണിറ്റുകള്‍ പുതുതായി വിപണിയിലെത്തിക്കഴിഞ്ഞു. 61,800 യൂണിറ്റുകള്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റുകളാകും ദുബായില്‍ പൂര്‍ത്തിയാവുക. ഇതോടെ താമസകേന്ദ്രങ്ങളുടെ ലഭ്യത വലിയ തോതില്‍ വര്‍ദ്ധിക്കും. ഇത് താമസവാടകയില്‍ കുറവ് ഉണ്ടാകാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ അറ് മാസങ്ങളില്‍ ദുബായിലെ വാടകയില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് വാടക ഡാറ്റ പ്രകാരം 0.6 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. എന്നാല്‍ പല മേഖലകളിലും ഇപ്പോഴും വാടക ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.

9.9 ശതമാനമാണ് ഈ മേഖലകളിലെ വളര്‍ച്ച. പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ക്കും വഴി തുറന്നിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ആയിരക്കണത്തിന് പുതിയ തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇതോടെ കൂടുതല്‍ പ്രവാസികള്‍ക്ക് ദുബായിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Housing units to hit market soon as Dubai's rents soar

dot image
To advertise here,contact us
dot image