ഒഡീഷയിൽ മതപരിവർത്തന ആരോപണം; കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കുമെതിരെ ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണം

മതപരിവർത്തനം ആരോപിച്ച് രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജ്രംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തതായാണ് പരാതി

dot image

ഭുവനേശ്വർ: ഒഡീഷയിലെ ജലേശ്വറിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കുമെതിരെ ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. മതപരിവർത്തനം ആരോപിച്ച് രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജ്രംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തതായാണ് പരാതി. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോർ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് അക്രമത്തിന് ഇരയായത്.


70 പേരടങ്ങുന്ന പ്രവർത്തകരാണ് കയ്യേറ്റം ചെയ്തത്. ചരമ വാർഷികത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇവർക്ക് പരിക്കേറ്റതായും വിവരമുണ്ട്. അതേസമയം പ്രശ്‌നമുണ്ടാക്കിയ ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരെ പൊലീസ് നടപടിയുണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരം. അക്രമങ്ങളെ അപലപിച്ചു CBCI രംഗത്ത് വന്നു. വൈദികർക്ക് സുരക്ഷ ഒരുക്കണമെന്നും വിശദ പ്രതികരണം നാളെ ഇറക്കുമെന്നും CBCI വ്യക്തമാക്കി. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾക്കെതിരെ ആക്രമണം നടക്കുകയും ജയിലിലടക്കുകയും ചെയ്ത് ദിവസങ്ങൾക്കകമാണ് സമാന സംഭവം ഒഡീഷയിൽ നടക്കുന്നത്.

Content Highlight: Religious conversion allegations in Odisha; Bajrang Dal activists attack nuns and Malayali priests

dot image
To advertise here,contact us
dot image