തേജസ്വി യാദവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; വാഹനവ്യൂഹത്തിൽ ട്രക്കിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കടയിൽ ചായ കുടിക്കാൻ നിർത്തിയതായിരുന്നു തേജസ്വിയും സംഘവും

dot image

പട്ന: ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവും ആർജെഡി യുവനേതാവുമായ തേജസ്വി യാദവിന്റെ വാഹനവ്യൂഹത്തിൽ ട്രക്കിടിച്ച് അപകടം. പൈലറ്റ് വാഹനത്തിലാണ് ട്രക്ക് ഇടിച്ചത്. അപകടത്തിൽ തേജസ്വിയുടെ സൂരക്ഷാ സംഘത്തിലെ മൂന്ന് പേർക്ക് പരിക്കുണ്ട്.

ജൂൺ ഏഴിന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഗോരാൾ ടോൾ പ്ലാസയ്ക്ക് സമീപത്തെ ഒരു കടയിൽ ചായ കുടിക്കാൻ നിർത്തിയതായിരുന്നു തേജസ്വിയും സംഘവും. ഇതിനിടെ നിയന്ത്രണം വിട്ടുവന്ന ഒരു ട്രക്ക് അമിതവേഗത്തിൽ തേജസ്വിയുടെ പൈലറ്റ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. മൂന്ന് പേർക്ക് പരിക്കുണ്ട്.

അപകടം നടക്കുമ്പോൾ പൈലറ്റ് വാഹനത്തിന് വെറും അഞ്ചടി അപ്പുറത്തായിരുന്നു തേജസ്വി യാദവ് നിന്നിരുന്നത്. എന്നാൽ പരിക്കുകളൊന്നും ഇല്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. വാഹനം കുറച്ച് മുന്നോട്ട് എടുത്തിരുന്നെങ്കിൽ വലിയ അപകടം സംഭവിച്ചേനെ എന്നും തേജസ്വി കൂട്ടിച്ചേർത്തു.

പരിക്കേറ്റ സൂരക്ഷാസേന അംഗങ്ങളെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നയുടൻതന്നെ സമീപത്തെ സ്റ്റേഷനിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: RJD leader tejaswi yadav narrow escape from accident

dot image
To advertise here,contact us
dot image