
തമിഴ് സിനിമയിൽ പ്രശസ്തനായ നടൻ മദൻ ബോബ് അന്തരിച്ചു. 71 വയസായിരുന്നു. എസ് കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവെ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമകളിൽ സഹനടനായും ഹാസ്യ നടനായും ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. തമിഴിലെ ജനപ്രിയ കോമഡി ഷോകളുടെ വിധി കർത്താവുകൂടി ആയിരുന്നു മദൻ ബോബ്. തെന്നാലി, ഫ്രണ്ട്സ്, റെഡ് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Content Hightights: Tamil actor Madan Bob passes away