റെയ്ഡിനിടെ എഞ്ചിനീയർ ജനാലയിലൂടെ വലിച്ചെറിഞ്ഞത് 500 രൂപയുടെ നോട്ടുകെട്ടുകൾ; രണ്ട് കോടി രൂപ പിടിച്ചെടുത്തു

ഒഡീഷ സർക്കാരിലെ ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയർ ബൈകുന്ത നാഥ് സാരംഗിയാണ് നോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചത്

dot image

ഭുവനേശ്വർ: വിജിലൻസ് സംഘം പരിശോധനയ്ക്കെത്തിയതിന് പിന്നാലെ 500 രൂപയുടെ നോട്ടുകെട്ടുകൾ ജനാലയിലൂടെ വലിച്ചെറിഞ്ഞ് എഞ്ചിനീയർ. ഒഡീഷ സർക്കാരിലെ ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയർ ബൈകുന്ത നാഥ് സാരംഗിയാണ് നോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചത്.

ഇയാളിൽ നിന്ന് രണ്ട് കോടിയിലധികം രൂപ കണ്ടെടുത്തു. എട്ട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ, 12 ഇൻസ്പെക്ടർമാർ, ആറ് അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അംഗുലിലെ വിജിലൻസ് സ്പെഷ്യൽ ജഡ്ജി പുറപ്പെടുവിച്ച സെർച്ച് വാറണ്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

ഭുവനേശ്വർ, അംഗുൽ, പിപിലി എന്നിവിടങ്ങളിലുള്ള ബൈകുന്ത നാഥ് സാരംഗിയുടെ വിവിധ വസ്തുവകകളിൽ നിന്നായി കണക്കിൽപ്പെടാത്ത 2.1 കോടിരൂപ പിടിച്ചെടുത്തതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭുവനേശ്വറിലെ ദുംദുമയിലെ ഫ്‌ളാറ്റിൽ വിജിലൻസ് സംഘം എത്തിയപ്പോഴാണ് പരിഭ്രാന്തനായ ബൈകുന്ത നാഥ് അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞത്. തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് നോട്ടുകെട്ടുകൾ താഴേക്കെറിഞ്ഞത്.

റെയ്ഡുകൾ തുടരുകയാണെന്നും ഇയാളുടെ സ്വത്തു വിവരത്തെപ്പറ്റിയുള്ള അന്വേഷണം നടന്നുവരികയാണെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlights: chief Engineer Throws Wads Of Cash From Bhubaneswar Flat During Vigilance Raid

dot image
To advertise here,contact us
dot image