വാട്‌സ്ആപ്പിനെ വിടാതെ മസ്‌ക്! വമ്പൻ പ്രഖ്യാപനം പിന്നാലെ! ഇനി മെറ്റയുമായി നേർക്കുനേർ

ഗുരുതരമായ സുരക്ഷാ പ്രശ്‌നമാണ് വാട്‌സ്ആപ്പിനുള്ളതെന്നാണ് മസ്‌കിന്റെ ആക്ഷേപം

വാട്‌സ്ആപ്പിനെ വിടാതെ മസ്‌ക്! വമ്പൻ പ്രഖ്യാപനം പിന്നാലെ! ഇനി മെറ്റയുമായി നേർക്കുനേർ
dot image

വാട്‌സ്ആപ്പിനെതിരെ ഗുരുതരമായ ആരോപണവുമായി ടെസ്ല - സ്റ്റാർലിങ്ക് ഉടമയായ ഇലോൺ മസ്‌ക് വീണ്ടും രംഗത്ത്. വാട്‌സ്ആപ്പിന് യൂസർമാര്‍ അയക്കുന്ന സന്ദേശങ്ങൾ എന്താണെന്ന് അറിയാന്‍ കഴിയുമെന്നാണ് മസ്‌ക്കിന്റെ പുതിയ ആരോപണം. ഇതുവഴിയാണ് ഏത് പരസ്യമാണ് യൂസർമാരുടെ സ്ക്രീനില്‍ ഡിസ്പ്ലേ ചെയ്യേണ്ടതെന്ന് തീരുമാനിക്കുന്നതെന്നും മസ്‌ക് കൂട്ടിച്ചേർത്തു. ഗുരുതരമായ സുരക്ഷാ പ്രശ്‌നമാണ് വാട്‌സ്ആപ്പിനുള്ളതെന്നാണ് മസ്‌കിന്റെ ആക്ഷേപം. ഇതിന് പിന്നാലെ എക്‌സ് ചാറ്റ് എന്ന സ്വന്തം ആപ്ലിക്കേഷന്റെ പ്രഖ്യാപനവും നടത്തിയിരിക്കുകയാണ് മസ്‌ക്.

അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ വാട്‌സ്ആപ്പിന്റെ എതിരാളിയായ ഈ ആപ്ലിക്കേഷൻ ലോഞ്ച് ചെ്യ്യുമെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. എക്‌സുമായി ബന്ധിപ്പിക്കുന്ന ഈ ആപ്പ് എല്ലാ സ്മാർട്ട്‌ഫോണുകളിലും ലഭ്യമാവുകയും ചെയ്യും. എൻഡ് ടു എൻഡ് എൻക്രിപ്ഷനുള്ള മെസേജ് ആപ്ലിക്കേഷനാണ് എക്സ്ആപ്പ് എന്നാണ് അവകാശവാദം. ബിറ്റ്‌കോയിന് സമാനമായ പീർ ടു പീർ സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുക. പൂർണമായും സുരക്ഷിതമായിരിക്കും ഈ ആപ്പെന്നും ഇലോൺ മസ്‌ക് പറയുന്നുണ്ട്. ഉപഭോക്താക്കൾക്ക് പരസ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടേണ്ടി വരില്ലെന്നും അദ്ദേഹം ഉറപ്പ് നൽകുന്നുണ്ട്.

ഉപഭോക്താക്കളുടെ സംഭാഷണങ്ങൾ രഹസ്യാത്മകമായിരിക്കും. എക്‌സ്ചാറ്റ് ഒരിക്കലും അതിലേക്ക് കടന്നുകയറില്ലെന്നും മസ്ക് പറയുന്നുണ്ട്. ടെക്സ്റ്റ് മെസേജുകൾക്ക് പുറമേ ഫയലുകൾ, ഓഡിയോകൾ എന്നിവ ഷെയർ ചെയ്യാനും ഓഡിയോ - വീഡിയോ കോളുകൾ സഹിതം വിളിക്കാനും ഇതിലൂടെ കഴിയും. അതേസമയം വാട്‌സ്ആപ്പിനെതിരെയുള്ള ആരോപണങ്ങൾക്ക് മസ്‌ക് ഒരു തെളിവും നിരത്തിയിട്ടില്ല. എക്‌സ്ചാറ്റിനെ പ്രൊമോട്ട് ചെയ്യാനുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് ടെക് ലോകം ഈ ആരോപണങ്ങളെ കാണുന്നത്. മുമ്പ് എല്ലാ രാത്രികളിലും ഉപഭോക്താക്കളുടെ ഡാറ്റ വാട്‌സ്ആപ്പ് കയറ്റുമതി ചെയ്യുന്നുവെന്നും മറ്റ് കമ്പനികൾക്ക് പരസ്യ ആവശ്യത്തിനായി വിവരങ്ങൾ ചോർത്തി നൽകുന്നുവെന്നും മസ്‌ക് ആരോപിച്ചിരുന്നു.
Content Highlights: Musk's allegation against Whatsapp

dot image
To advertise here,contact us
dot image