

റയോ വല്ലക്കാനോയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് വിയ്യാറയൽ. തകർപ്പൻ ജയത്തോടെ ലാ ലിഗയിൽ പോയിന്റ് പട്ടികയിൽ രണ്ടാമതുമെത്തി. ജെറാർഡ് മൊറീനോ, ആൽബെർട്ടോ മൊളീറോ,സാന്റിയാഗോ കൊമെസാന, അയോസെ പെരസ് എന്നിവരാണ് ഗോൾ നേടിയത്.
ഈ വിജയത്തോടെ മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാൾ ഒരു പോയിന്റ് മുന്നിലാണ് വിയ്യാറയൽ. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 23 പോയിന്റാണ് വിയ്യാറയലിനുള്ളത്. ബാഴ്‌സയ്ക്ക് പത്ത് മത്സരങ്ങളിൽ നിന്ന് 22 പോയിന്റും. പത്ത് മത്സരങ്ങളിൽ നിന്ന് 27 പോയിന്റുള്ള റയലാണ് ഒന്നാമത്.
Content Highlights: Villarreal overtake Barcelona; second in La Liga with stunning win