

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണൽ കുതിപ്പ് തുടരുന്നു. ബേൺലിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച ആഴ്‌സണൽ പോയിന്റ് പട്ടികയിൽ ലീഡുയർത്തി. വിക്ടർ ഗോയ്ക്കറസ് , ഡെക്ലയ്ൻ റൈസ് എന്നിവരാണ് ഗോൾ നേടിയത്.
പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് വിജയവുമായി 25 പോയിന്റാണ് ഗണ്ണേഴ്‌സിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബോൺമൗത്തിനുള്ളത് ഒമ്പത് മത്സരങ്ങളിൽ നിന്ന് 18 പോയിന്റ് മാത്രം. വമ്പന്മാരായ ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവരെല്ലാം ഏറെയും പിന്നിലാണ്.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടിങ്ഹാം ഫോറസ്റ്റിനോട് രണ്ടേ രണ്ടിന്റെ സമനില വഴങ്ങി. യൂണൈറ്റഡിനായി കസെമിറോയും ഡിയാലോയും ഗോൾ നേടിയപ്പോൾ നോട്ടിംഗ്ഹാമിനായി ഗിബ്‌സ് വൈറ്റും നിക്കോളയും ഗോൾ കണ്ടെത്തി.
Content Highlights: english premier league; manchester united lose, arsenal win