സിഗരറ്റും ചായയും സൗജന്യമായി നൽകിയില്ല; ബെംഗളൂരുവില്‍ കട അടിച്ചുതകർത്ത് 20 വയസുകാരൻ

യുവാവ് കടയുടമയെ അസഭ്യം പറയുകയും ഗ്ലാസ് പത്രങ്ങളും മറ്റും റോഡിൽ എറിഞ്ഞുടയ്ക്കുകയും ചെയ്തു

dot image

ബെംഗളൂരു: സിഗരറ്റും ചായയും സൗജന്യമായി നൽകിയില്ല എന്ന കാരണത്താൽ കട അടിച്ചുതകർത്ത് യുവാവ്. ബെംഗളൂരു നഗരത്തിലെ സുദ്ദഗുണ്ടേപാളയയിലെ ഒരു കടയാണ് യുവാവ് അടിച്ചുതകർത്തത്.

കഴിഞ്ഞ ആഴ്ചയാണ് സംഭവം ഉണ്ടായത്. 20 വയസ് പ്രായമുള്ള ഈ യുവാവ് കൃഷ്ണമൂർത്തി ലേയൗട്ടിലെ ബേക്കറിയിലെത്തി സിഗരറ്റും ചായയും ആവശ്യപ്പെടുകയായിരുന്നു. യുവാവ് നേരത്തെ സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ കടയുടമ പണം നൽകാതെ ഇനി ഒന്നും തരില്ല എന്ന് പറഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവ് കടയുടമയെ അസഭ്യം പറയുകയും ഗ്ലാസ് പത്രങ്ങളും മറ്റും റോഡിൽ എറിഞ്ഞുടയ്ക്കുകയും ചെയ്തു.

സംഭവത്തിൽ സുദ്ദഗുണ്ടേപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്നപ്പോൾ തന്നെ കടയുടമ പരാതിപ്പെട്ടിരുന്നില്ല. തുടർന്ന് കട അടിച്ചുതകർക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസിൽ പരാതി നൽകുന്നത്. പൊലീസ് യുവാവിനായി തിരച്ചിൽ ആരംഭിച്ചു.

Content Highlights: Youth vandalized bakery for not giving cigarettes and tea for free

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us