അച്ഛൻ്റെ സുഹൃത്തെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു; 15കാരനെ ക്രൂരപീഡനത്തിനിരയാക്കി 32കാരൻ

കുട്ടി കരഞ്ഞ് നിലവിളിച്ചിട്ടും പ്രതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു

dot image

ആലപ്പുഴ: ആലപ്പുഴയില്‍ പതിനഞ്ചുവയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്വകാര്യ ബസ്‌ഡ്രൈവര്‍ പിടിയില്‍. വള്ളിക്കുന്നം കടുവിനാല്‍ മുറിയില്‍ അരുണ്‍ സോമനെയാണ് (32) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കടയില്‍ സാധനം വാങ്ങാന്‍ പോയ പതിനഞ്ചുവയസ്സുകാരനെ അച്ഛന്‌റെ സുഹൃത്തെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

കുട്ടി കരഞ്ഞ് നിലവിളിച്ചിട്ടും പ്രതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഭരണിക്കാവ്-ചെങ്ങന്നൂര്‍ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സിലെ ഡ്രൈവറാണ് അരുണ്‍ സോമന്‍.

content highlights: 32 yr old attacks 15 yr old boy in alappuzha

dot image
To advertise here,contact us
dot image