
കൊച്ചി: കൊച്ചിയില്‍ ഷെയര്‍ ട്രേഡിങ്ങില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശികളായ ഷാജഹാന്‍, ദിലീഫ് എന്നിവരെയാണ് കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഷെയര്‍ ട്രേഡിങ്ങില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപയാണ് പ്രതികള്‍ കടവന്ത്ര സ്വദേശിയില്‍ നിന്നും തട്ടിയെടുത്തത്. രാജ്യാന്തര റാക്കറ്റിലെ കണ്ണികള്‍ ആണ് പിടിയിലാതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആറുമാസത്തിനിടെ 11 കോടിയുടെ ഇടപാടുകളാണ് ഒന്നാം പ്രതിയായ ഷാജഹാന്റെ അക്കൗണ്ടിലൂടെ നടന്നത്.
പ്രതികളെ നിയന്ത്രിച്ചിരുന്നത് വിദേശ സംഘങ്ങളാണെന്നും രാജ്യത്താകെ ഇവരുടെ പേരില്‍ 71 പരാതികളും മുപ്പതിലധികം കേസുകളും ഉണ്ടെന്നും സൈബര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
content highlights: Accused arrested for duping Rs 18 lakh by promising profit in share trading