ഹജ്ജിന് പോകുന്നവരുടെ ശ്രദ്ധയ്ക്ക്, ഇത്തവണ ചൂട് കൂടും; NCM പ്രവചനം

ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ പുണ്യസ്ഥലങ്ങളില്‍ പ്രതീക്ഷിക്കുന്ന കാലാവസ്ഥ അത്യധികം ചൂട് ആയിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു

dot image

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടന വേളയില്‍ പുണ്യസ്ഥലങ്ങളിലെ കാലാവസ്ഥ ശക്തമായ ചൂടായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. പരമാവധി താപനില 40 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞ താപനില 27 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും. ഈര്‍പ്പം 15 ശതമാനത്തിനും 60 ശതമാനത്തിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി NCM അറിയിക്കുന്നു.

മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് കാറ്റ് വീശുമെന്നും, പൊടിപടലങ്ങള്‍ ഉയരാന്‍ കാരണമാകുമെന്നും NCM സിഇഒ ഡോ. അയ്മാന്‍ ഗുലാം സൂചിപ്പിച്ചു. പ്രത്യേകിച്ച് തുറസ്സായ പ്രദേശങ്ങളിലും ഹൈവേകളിലും.

തായിഫിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇടിമിന്നല്‍ ഉണ്ടാകാനുള്ള സാധ്യതയും, ദുല്‍ ഹിജ്ജ 8 മുതല്‍ 13 വരെയുള്ള കാലയളവില്‍ പുണ്യസ്ഥലങ്ങളിലേക്ക് അവയുടെ ആഘാതം വ്യാപിപ്പിക്കുമെന്നും, പൊടിയും അഴുക്കും ഉയര്‍ത്തുന്ന സജീവമായ കാറ്റിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights :The National Center of Meteorology (NCM) has warned that the holy sites will experience extremely hot weather during this year's Hajj

dot image
To advertise here,contact us
dot image