ഈ രാജ്യത്ത് വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ സീറ്റില്‍നിന്ന് എഴുന്നേറ്റാല്‍ പണികിട്ടും

എന്തുകൊണ്ടാണ് വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍തന്നെ സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുന്നവര്‍ക്കെതിരെ ഇങ്ങനെ ഒരു നടപടി എന്നറിയാം

dot image

വിമാനയാത്ര ചെയ്യുന്നവരാണെങ്കില്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാവും. ചില യാത്രക്കാര്‍ ഫ്‌ളയിറ്റ് ലാന്‍ഡ് ചെയ്താന്‍ അപ്പോള്‍തന്നെ എഴുന്നേറ്റ് ഇറങ്ങാന്‍ റെഡിയായി നില്‍ക്കും. ഒരു കാര്യവും ഇല്ലാതെ തിക്കും തിരക്കും കൂട്ടുന്ന ഇവരെ കാണുമ്പോള്‍, ഇവരിത് എങ്ങോട്ടാണ് ഇത്ര ധൃതി പിടിച്ച് എന്ന് തോന്നിയിട്ടില്ലേ…എന്നാല്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ഇങ്ങനെ ചാടി എഴുന്നേല്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്ന ഒരു രാജ്യമുണ്ട്. 'തുര്‍ക്കി' .

ലാന്‍ഡിങ്ങിന് ശേഷം സീറ്റുകളില്‍നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാനാണ് തുര്‍ക്കി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. പിഴ തുക എത്രയാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലെങ്കിലും തുര്‍ക്കിഷ് ചാനലായ 'ഹാല്‍ക്ക് ടിവി' റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് അത് ഏകദേശം 2,603 തുര്‍ക്കിഷ് ലിറ വരെയാകാം എന്നാണ്. ഈ തുക ഏകദേശം 5,687 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്.

സുരക്ഷാ നടപടിക്രമങ്ങള്‍ ലംഘിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് തുര്‍ക്കി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ കെമാല്‍ യൂക്‌സെക്ക് അഭിപ്രായപ്പെടുന്നത്. ഇത്തരത്തില്‍ ചെയ്യുന്നത് യാത്രക്കാരുടെയും ലഗേജുകളുടെയും സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യുന്നു. വിമാനത്തില്‍ എഴുന്നേറ്റ് നില്‍ക്കുക, സീറ്റ് ബെല്‍റ്റ് അഴിക്കുക, ഓവര്‍ഹെഡ് ബിന്നുകള്‍ തുറക്കുക എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് കെമാല്‍ യൂക്‌സെക്ക് പറഞ്ഞു.

പുതിയ നിയമങ്ങള്‍ അനുസരിച്ച് വിമാനം പൂര്‍ണ്ണമായി പാര്‍ക്ക് ചെയ്യുന്നത് വരെ യാത്രക്കാര്‍ സീറ്റുകളില്‍ ഇരിക്കുകയും സീറ്റ് ബെല്‍റ്റ് ധരിക്കുകയും നിവര്‍ന്നിരിക്കുകയും വേണം. ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങള്‍ നടത്തിയാല്‍ പിഴ ഈടാക്കും. വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന യാത്രക്കാരുടെ മുഴുവന്‍ സമയം വൈകിപ്പിക്കുകയും സഹയാത്രികര്‍ക്ക് സുരക്ഷാഭീഷണി ഉണ്ടാക്കുകയും ചെയ്യുന്ന ക്ഷമയില്ലാത്ത യാത്രക്കാരെ പിന്തിരിപ്പിക്കുക എന്നതാണ് ഈ പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

Content Highlights :Authorities will take action if you stand up from your seat as soon as a plane lands in this country

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us