
വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതില്‍ തന്റെ മകള്‍ വികാരഭരിതയായി പ്രതികരിച്ചിരുന്നെന്ന് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. മൂത്ത മകളായ ഹിനായ വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് കോഹ്‌ലിയോട് അന്വേഷിച്ചിരുന്നെന്നും ഹര്‍ഭജന്‍ തുറന്നുപറഞ്ഞു. മകളുടെ ചോദ്യത്തിന് കോഹ്‌ലി നല്‍കിയ മറുപടിയെ കുറിച്ചും ഹര്‍ഭജന്‍ വെളിപ്പെടുത്തി.
❤️ A Heartfelt Moment Off the Field
— Cricdiction (@cricdiction) May 29, 2025
Harbhajan Singh reveals how Virat Kohli emotionally responded to his daughter’s touching message after his
Test retirement 🥹
True sportsmanship, true legend! 👏#ViratKohli #HarbhajanSingh #TestRetirement #CricketEmotion #KohliLegacy… pic.twitter.com/VGsidhsOOq
'എന്തിനാണ് വിരാട്, നിങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് എന്തിനാണ്? എന്ന് ഞാന്‍ ട്വീറ്റ് ചെയ്തിരുന്നു പപ്പാ, എന്തിനാണ് വിരാട് വിരമിച്ചതെന്ന് എന്റെ മകള്‍ എന്നോട് ചോദിച്ചു. എനിക്ക് അദ്ദേഹത്തിന് മെസ്സേജ് അയയ്ക്കണമെന്നും അവള്‍ പറഞ്ഞു', ഇന്‍സ്റ്റന്റ് ബോളിവുഡിനോട് സംസാരിക്കവേ ഹര്‍ഭജന്‍ പറഞ്ഞു.
'വിരാട്, ഞാന്‍ ഹിനായയാണ്, എന്തിനാണ് നിങ്ങള്‍ വിരമിച്ചത്?' എന്ന് അവള്‍ കോഹ്‌ലിക്ക് മെസേജ് അയച്ചു. 'കുഞ്ഞേ ഇതാണ് ശരിയായ സമയ'മെന്ന് പുഞ്ചിരിച്ചുകൊണ്ട് കോഹ്‌ലി മറുപടിയും നല്‍കി', ഹര്‍ഭജന്‍ വെളിപ്പെടുത്തി.
ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം പിടിച്ചുകുലുക്കിയാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മെയ് 12 നായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്ലി അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 123 ടെസ്റ്റുകളില്‍ നിന്നായി 9,230 റണ്‍സ് നേടിയാണ് ഇതിഹാസ താരത്തിന്റെ പടിയിറക്കം. ഇതില്‍ 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനുമാണ് കോഹ്ലി. 68 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചതില്‍ 40ലും കോഹ്ലിയുടെ സംഘത്തിന് വിജയിക്കാന്‍ സാധിച്ചിരുന്നു.
Content Highlights: Harbhajan Singh reveals his daughter's conversation with Virat Kohli after his Test retirement