ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 8.5 കോടി നേടി മലയാളി; ജാക്ക്‌പോട്ട് നേടുന്നത് രണ്ടാം തവണ

കഴിഞ്ഞ ആഴ്ച നടന്ന നറുക്കെടുപ്പിലും മലയാളിക്ക് തന്നെയായിരുന്നു ജാക്ക്പോട്ട് സമ്മാനം ലഭിച്ചത്

dot image

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ബംബർ സമ്മാനം നേടി മലയാളി. 38 വർഷമായി പ്രവാസിയായ പോൾ ജോസ് മാവേലിയാണ് ജാക്ക്‌പോട്ട് സമ്മാനമായ 1 മില്ല്യൺ ഡോളർ സ്വന്തമാക്കിയത് (ഏകദേശം 8.5 കോടി ഇന്ത്യൻ രൂപ). ഇത് രണ്ടാം തവണയാണ് പോൾ ജോസ് മാവേലി ദുബായ് ഡ്യൂട്ടി ഫ്രീയിൽ ജാക്ക്‌പോട്ട് സമ്മാനം നേടുന്നത്.

മുമ്പ് 2016 ൽ പോൾ ജോസ് സമ്മാനം നേടിയിരുന്നു. അന്ന് തന്റെ 9 സുഹൃത്തുക്കൾക്കൊപ്പമായിരുന്നു പോൾ ജോസ് മാവേലി ടിക്കറ്റ് എടുത്തത്. ഇത്തവണ 17 സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുത്തത്. 1999 മുതൽ തുടർച്ചയായി പോളും സുഹൃത്തുക്കളും ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കാറുണ്ട്. ഒരു കോൺട്രാക്റ്റിംഗ് കമ്പനിയുടെ സൈറ്റ് സൂപ്പർവൈസറായിട്ടാണ് പോൾ ജോലി ചെയ്യുന്നത്.

ഇനിയും ടിക്കറ്റ് എടുക്കുന്നത് തുടരുമെന്ന് ഗൾഫ് ന്യൂസിനോട് പോൾ ജോസ് പറഞ്ഞു. പണം സുഹൃത്തുക്കൾക്കൊപ്പം തുല്യമായി വീതിക്കുമെന്നും ഈ തുക എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും പോൾ ജോസ് പറഞ്ഞതായും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

1999-ൽ ആണ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പ് ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന നറുക്കെടുപ്പിലും മലയാളിക്ക് തന്നെയായിരുന്നു ജാക്ക്പോട്ട് സമ്മാനം ലഭിച്ചത്. മെയ് 14 ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി-ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ, മഠത്തിൽ മോഹൻദാസ് ആണ് സമ്മാനം നേടിയത്. അൽ ജാബർ ഗാലറിയിൽ പർച്ചേസ് മാനേജരായി ജോലി ചെയ്യുന്ന മോഹൻദാസ് 24 വർഷമായി ഡ്യൂട്ടി ഫ്രീ ടിക്കറ്റുകൾ വാങ്ങുന്നുണ്ട്.

Content Highlights: Dubai Duty Free draw Malayalai expact wins $1 million for second time

dot image
To advertise here,contact us
dot image