ഗില്ലിക്കും വിജയ്ക്കും ഭീഷണിയാകുമോ ഈ റീ റിലീസ്?; അഡ്വാൻസ് ബുക്കിങ്ങിൽ കോടികൾ വാരി മഹേഷ് ബാബു പടം

ആദ്യ ദിനം മികച്ച കളക്ഷൻ തന്നെ സിനിമക്ക് നേടാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്

ഗില്ലിക്കും വിജയ്ക്കും ഭീഷണിയാകുമോ ഈ റീ റിലീസ്?; അഡ്വാൻസ് ബുക്കിങ്ങിൽ കോടികൾ വാരി മഹേഷ് ബാബു പടം
dot image

റീ റിലീസുകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. നേരത്തെ ഹിറ്റാകാതെ പോയ പല സിനിമകളും റീ റിലീസിൽ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കപ്പെടുന്നത്. തെലുങ്കിൽ നിന്ന് അത്തരത്തിലൊരു കാഴ്ചയാണിപ്പോൾ ഉണ്ടാകുന്നത്. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ഒരുക്കിയ 'ഖലീജ' നാളെ റീ റിലീസിനെത്തുകയാണ്. വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

റിലീസിന് ഒരു ദിവസം ബാക്കി നിൽക്കെ 105K യിൽ അധികം ടിക്കറ്റുകളാണ് സിനിമ അഡ്വാൻസ് ബുക്കിങ്ങിലൂടെ വിറ്റിരിക്കുന്നത്. തെന്നിന്ത്യന്‍ റീ റിലീസ് ചിത്രങ്ങളുടെ ലിസ്റ്റിൽ ഏറ്റവും വലിയ ബുക്കിം​ഗ് റെക്കോര്‍ഡ് ആണിതെന്നാണ് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമ ഇതുവരെ അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ഇന്ത്യയില്‍ നിന്ന് 3 കോടി രൂപയോളം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ദിനം മികച്ച കളക്ഷൻ തന്നെ സിനിമക്ക് നേടാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ഖലീജ. 2010 ൽ സിനിമ തിയേറ്ററിൽ എത്തിയപ്പോൾ പരാജയമായിരുന്നു. പിന്നീട് ടെലിവിഷൻ ടെലികാസ്റ്റിലൂടെയാണ് ചിത്രത്തിന് ഫാൻ ബേസ് കൂടിയത്. മഹേഷ് ബാബുവിന്‍റെ അച്ഛനും ചലച്ചിത്ര നടനുമായിരുന്ന, അന്തരിച്ച കൃഷ്ണയുടെ ജന്മവാര്‍ഷികദിനമായ മെയ് 30 നാണ് ചിത്രത്തിന്‍റെ റീ റിലീസ്.

ചിത്രം വീണ്ടും തിയേറ്ററിൽ എത്തുമ്പോൾ റെക്കോർഡുകൾ സ്വന്തമാക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മഹേഷ് ബാബു ആരാധകർ. ഒരു ഇന്ത്യന്‍ സിനിമ റീ റിലീസിലൂടെ നേടുന്ന ഏറ്റവും വലിയ ഓപണിം​ഗ് ഖലീജ സ്വന്തമാക്കുമോ എന്നറിയാനാണ് ട്രേഡ് അനലിസ്റ്റുകള്‍ കാത്തിരിക്കുന്നത്. സനം തേരി കസം എന്ന ചിത്രമാണ് ഇന്ത്യന്‍ റീ റിലീസുകളില്‍ ഏറ്റവും കൂടുതൽ കളക്ഷൻ കളക്റ്റ് ചെയ്ത ചിത്രം. ഇന്ത്യയില്‍ നിന്ന് 33 കോടി ചേര്‍ത്ത് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 53 കോടിയാണ് ചിത്രം നേടിയിരുന്നത്.

Content Highlights: khaleja advance booking report

dot image
To advertise here,contact us
dot image