മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

നാല്‍പ്പത്തിയഞ്ചിനും അമ്പതിനുമിടയില്‍ പ്രായമുളളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു

dot image

ഗുവാഹത്തി: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഹരേശ്വര്‍ കലിത, ഗജേന്ദ്ര കലിത എന്നിവരാണ് അറസ്റ്റിലായത്. അസമിലെ ശ്രീഭൂമി ജില്ലയിലാണ് സംഭവം. യുവതിയെ ജയില്‍ കോമ്പൗണ്ടിനുളളിലെ ക്വാട്ടേഴ്‌സിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തതാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് (ശനിയാഴ്ച്ച) പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

നൈറ്റ് പട്രോളിംഗ് സംഘമാണ് പ്രതികളായ ജയില്‍ ഉദ്യോഗസ്ഥരെ പിടികൂടിയത്. നാല്‍പ്പത്തിയഞ്ചിനും അമ്പതിനുമിടയില്‍ പ്രായമുളളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഗുവാഹത്തി സ്വദേശികളാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ബലാത്സംഗത്തിനിരയായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതി തെരുവില്‍ ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്നുവെന്നും പ്രതികള്‍ പ്രതികള്‍ സാഹചര്യം മുതലെടുക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

വിവരം ലഭിച്ചയുടന്‍ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ശ്രീഭൂമി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പ്രണബ് ജ്യോതി കലിത പറഞ്ഞു.

Content Highlights: mentally challenged woman gangraped by jail officials assam

dot image
To advertise here,contact us
dot image