ഭാര്യയുടെ ഫോണിൽ കാമുകനുമായുള്ള അശ്ലീലദൃശ്യങ്ങൾ;ചോദ്യംചെയ്ത ഭർത്താവിനെ മയക്കികിടത്തിയ ശേഷം തലക്കടിച്ചുകൊന്നു

മേയ് 10ന് രാത്രി ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കി മയക്കി കിടത്തിയ ശേഷം റീനയും സതീഷും മരത്തടി ഉപയോ​ഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു

dot image

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂറില്‍ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തി. ലക്ഷ്മണ്‍ ഖേഡ ഗ്രാമനിവാസിയായ ധര്‍മേന്ദ്ര പാസിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഭാര്യ റീനയും ധര്‍മ്മേന്ദ്രയുടെ ബന്ധുവായ സതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 11നാണ് റീനയും സതീഷും കൂടി ധര്‍മ്മേന്ദ്രയെ കൊലപ്പെടുത്തിയത്.

റീനയും ബന്ധുവായ സതീഷും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നത് ഭർത്താവ് ധർമ്മേന്ദ്ര കണ്ടെത്തിയിരുന്നു. തുടർന്ന് റീനയ്ക്ക് ധർമ്മേന്ദ്ര താക്കീത് നൽകിയിരുന്നു. എന്നാൽ ഇരുവരും വീണ്ടും ബന്ധം തുടർന്നു. ദിവസവും 60 കോളുകളാണ് ഇരുവരും വിളിച്ചിരുന്നത്. റീനയുടെ ഫോണിൽ സതീഷുമായുള്ള അശ്ലീല ദൃശ്യങ്ങളും ധർമ്മേന്ദ്ര കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്.

മേയ് 11ന് വീടിന് പുറത്തെ കട്ടിലിലാണ് ധര്‍മേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്. മേയ് 10ന് രാത്രി ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കി മയക്കി കിടത്തിയ ശേഷം റീനയും സതീഷും മരത്തടി ഉപയോ​ഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ ശുചിമുറിയില്‍നിന്നും വരാന്തയില്‍ നിന്നും ചോരക്കറ കണ്ടെത്തിയതാണ് റീനയാണ് പ്രതി എന്ന സംശയം ഉടലെടുക്കാൻ കാരണം. പിന്നീട് ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

content highlights:Pornographic images in wife's phone; wife and lover killed husband

dot image
To advertise here,contact us
dot image