ബെംഗളൂരുവിൽ കനത്ത മഴയിൽ മതിൽ തകർന്ന് സ്ത്രീ മരിച്ചു

പ്രധാനപ്പെട്ട റോഡുകളും വെള്ളത്തിൽ മുങ്ങിയിരുന്നു

dot image

ബെംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയിൽ മതിൽ തകർന്ന് സ്ത്രീ മരിച്ചു. മഹാദേവപുര ചന്നസന്ദ്ര സ്വദേശി ശശികലയാണ് മരിച്ചത്. മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞു ശശികലയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ബംഗളൂരു നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

പ്രധാനപ്പെട്ട റോഡുകളും വെള്ളത്തിൽ മുങ്ങിയിരുന്നു. ബെംഗളൂരുവിലെ പല അടിപ്പാതകളിലും വെള്ളം കെട്ടി ഗതാഗത തടസപ്പെട്ടിരുന്നു. താഴ്ന്ന പ്രദേശങ്ങളിലുൾപ്പടെ വീടുകളിൽ വെള്ളം ഇരച്ചു കയറി.

പുലർച്ചെ അഞ്ച് മണി മുതൽ രണ്ട് മണി വരെ പെയ്ത കനത്ത മഴയിൽ പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി. അതേസമയം വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.

Content Highlights:Woman dies after wall collapses in heavy rains in Bengaluru

dot image
To advertise here,contact us
dot image